Thursday, 2 October 2014

STD VIII, IX, X : IT Video Tutorial 
(Unit-III, IV, V) Updated

>> THURSDAY, SEPTEMBER 25, 2014

ഒക്ടോബര്‍ മാസത്തില്‍ ഐടി പരീക്ഷ വരികയാണ്. അതോടൊപ്പം മാത് സ് ബ്ലോഗിനും പരീക്ഷയ്ക്കായി തയ്യാറെടുക്കേണ്ടതുണ്ട്. ഹൈസ്ക്കൂള്‍ ക്ലാസുകളിലെ ഐടി തിയറി ചോദ്യങ്ങള്‍ തയ്യാറാക്കി അയച്ചു തരാന്‍ സേവനസന്നദ്ധരായ അധ്യാപകരോട് അഭ്യര്‍ത്ഥിക്കുന്നു. എന്നാല്‍ പ്രാക്ടിക്കലിന് ഏറ്റവും മികച്ച രീതിയില്‍ തന്നെ കുട്ടികള്‍ക്ക് തയ്യാറെടുക്കാന്‍ കൊല്ലം കടയ്ക്കലുള്ള വിപിന്‍ മഹാത്മ തയ്യാറാക്കുന്ന 


പോസ്റ്റുകള്‍ ഉപകരിക്കുമെന്നു തീര്‍ച്ച. ഐടി പാഠപുസ്തകത്തെ ദൃശ്യവല്‍ക്കരിക്കുന്ന വിപിന്‍ സാറിന്റെ വീഡിയോ പാഠങ്ങള്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കുമെല്ലാം അത്രയേറെ ഉപകാരപ്രദം ആകുന്നുണ്ട് എന്ന ഫീഡ് ബാക്കാണ് മാത് സ് ബ്ലോഗിന് ലഭിച്ചത്. 8,9,10 ക്ലാസുകളിലെ ആദ്യ രണ്ടു യൂണിറ്റുകളുടെ വീഡിയോ പാഠഭാഗങ്ങളാണ് ബ്ലോഗിലൂടെ നേരത്തെ പബ്ലിഷ് ചെയ്തിട്ടുള്ളത്. ഒട്ടും വൈകാതെ തന്നെ തുടര്‍ന്നുള്ള യൂണിറ്റുകള്‍ പബ്ലിഷ് ചെയ്യണമെന്ന് പല അധ്യാപകരും വിദ്യാര്‍ത്ഥികളും ആവശ്യപ്പെട്ടിരുന്നു. എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ ഐസിടി പാഠപുസ്‌തകത്തിലെ മൂന്ന്, നാല്, അഞ്ച് യൂണിറ്റുകളാണ് ഈ പോസ്റ്റിനോടൊപ്പം പ്രസിദ്ധീകരിക്കുന്നത്. വിപിന്‍ സാറിന്റെ ദീര്‍ഘനാളത്തെ അനുഭവ പാരമ്പര്യം പാഠങ്ങളെ ലളിതവും അനായാസമുള്ളതുമാക്കി മാറ്റിയിരിക്കുന്നു. ഈ പാഠങ്ങള്‍ കണ്ട ശേഷം നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളുമെല്ലാം ചുവടെ രേഖപ്പെടുത്തുമല്ലോ.




STD VIII (Unit 3 to 5)

Unit 3 - നമുക്കൊരു ക്ലാസ് പത്രിക : ഓപ്പണ്‍ ഓഫീസ് വേര്‍ഡ് പ്രൊസസര്‍
View | Download

Unit 4 - വിജ്ഞാനം വിരല്‍ത്തുമ്പില്‍
Website : www.greenland.com, www.mikipedia.org, www.google.co.in
ഇന്റര്‍നെറ്റ് അടിസ്ഥാന പാഠങ്ങള്‍ : View | Download 

Unit 5 - രസതന്ത്രപഠനം രസകരമാക്കാം
Software - Kalzium
കാല്‍സ്യം സോഫ്റ്റ് വെയര്‍ : View | Download
Software - Ghemical
തന്മാത്രാ ഘടന - View | Download



STD IX (Unit 3 to 5)

Unit 3 ഗണിതകൗതുകങ്ങള്‍ : ജിയോജിബ്ര 
ബഹുഭുജങ്ങളുടെ നിര്‍മ്മിതി : View | Download
സമബഹുഭുജങ്ങളുടെ നിര്‍മ്മിതി : View | Download
സമവാക്യം ഉപയോഗിച്ച് കോണുകളുടെ തുക : View |Download
സ്ലൈഡര്‍ : View | Download

Unit 4 : വെബ്പേജുകളുടെ രഹസ്യം
Software : G Edit, Mozilla Fire Fox 
വെബ്പേജുകളുടെ നിര്‍മ്മിതി; തുടക്കം : View |Download 
വെബ്പേജുകളുടെ നിര്‍മ്മിതി; കൂടുതല്‍ സങ്കേതങ്ങള്‍ :View | Download

Unit 5 : കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്
കമ്പ്യൂട്ടറിന്റെ കെട്ടും മട്ടും മാറ്റാം : View | Download 
കമ്പ്യൂട്ടര്‍ Error പരിഹരിക്കാം : View | Download 



STD X (Unit 3 to 5)

Unit 3 - എന്റെ വിഭവ ഭൂപടം
www.wikimapia.org, www.keralaresourcemaps.in
വിക്കിമാപ്പിയ (ഉപഗ്രഹ ഭൂപടം) : View | Download
ക്യൂജിസ് : View | Download

Unit 4 - കമ്പ്യൂട്ടര്‍ ഭാഷ
Software: Wxglade, IDLE Using Python
പൈത്തണ്‍ പാഠങ്ങള്‍ : 
X : View | Download
Wxglade : View | Download

Unit 5 - കമ്പ്യൂട്ടര്‍ എന്ന യന്ത്രം
കീബോര്‍ഡിനെപ്പറ്റി കൂടുതല്‍ അറിയാം : View |Download 
മൗസിനെപ്പറ്റി കൂടുതല്‍ അറിയാം : View | Download 
മൗസുകള്‍ പ്രവര്‍ത്തിക്കുന്നത് : View | Download
CPUവിനെപ്പറ്റി കൂടുതല്‍ അറിയാന്‍ : View | Download

0 Click here to comment:

Post a Comment