Thursday, 2 October 2014

Social Science Presentations

>> TUESDAY, SEPTEMBER 30, 2014

വടകര നാദാപുരം ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസ്.എസിലെ സാമൂഹ്യശാസ്ത്ര വിഭാഗം അധ്യാപകനായ യു.സി അബ്ദുള്‍ വാഹിദ് സാര്‍ തയ്യാറാക്കുന്ന പ്രസന്റേഷനുകള്‍ നമ്മുടെ വിദ്യാലയങ്ങളില്‍ കാര്യക്ഷമമായി ഉപയോഗിച്ചുവെന്നറിഞ്ഞതില്‍ സന്തോഷം അറിയിക്കട്ടെ. 


ഇത്തവണ, പത്താം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്ര പാഠപുസ്തകങ്ങളിലെ 'ലോകയുദ്ധവും തുടര്‍ച്ചയും', 'രണ്ടാം ലോകയുദ്ധവും സാമ്ര്യാജ്യത്തിന്റെ തകര്‍ച്ചയും', 'ഇന്ത്യ ഭൗതിക ഭൂമിശാസ്ത്രം', 'ഇന്ത്യ സാമ്പത്തിക ഭൂമിശാസ്ത്രം' എന്നീ അദ്ധ്യായങ്ങളെ സജീവവും പ്രവര്‍ത്തനാധിഷ്ഠിതവും ആക്കാനുള്ള പ്രസന്റേഷനുകളാണ് ഈ പോസ്‌റിറിലൂടെ നല്‍കിയിട്ടുള്ളത്. പൗരസ്ത്യദേശങ്ങളുമായുള്ള യൂറോപ്പിന്റെ വാണിജ്യ ബന്ധം സാംസ്‌കാരിക രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കി. ശാസ്ത്ര സാങ്കേതിക രംഗത്തെ വളര്‍ച്ച ഭൂമിശാസ്ത്രപരമമായ കണ്ടുപിടുത്തങ്ങള്‍ക്കും അത് കോളനി വല്‍കരണത്തിലേക്കും നയിച്ചു. പുതിയതായി ഉയര്‍ന്നു വന്ന മധ്യവര്‍ഗ്ഗം വിപ്ലവങ്ങളിലൂടെ രാഷ്ട്രീയസ്വാധീനം ഉറപ്പിച്ചു. വ്യവസായ വിപ്‌ളവം സൃഷ്ടിച്ച മുതലാളിമാരുടെ ലാഭം, തൊഴിലാളി വര്‍ഗ്ഗത്തിന്റെ സംഘടിത വിലപേശലിലൂടെ കുറയാന്‍ തുടങ്ങിയപ്പോള്‍ സാമ്രാജ്യത്വം ആരംഭിച്ചു. 
സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ തമ്മിലുള്ള മല്‍സരം ജര്‍മ്മനിയും ഇറ്റലിയും ഏകീകരിക്കപ്പെട്ടതോടെ വളരെ ശക്തമായി. അക്രാമക ദേശീയത ശത്രുത വര്‍ദ്ധിപ്പിച്ചു. സൈനിക ബലവും ആയുധ ശേഖരവും വര്‍ദ്ധിപ്പിച്ച് ചേരിതിരിഞ്ഞ് സൈനിക സംഖ്യങ്ങള്‍ രൂപീകരിച്ചു. പ്രതിസന്ധികള്‍ മാനവരാശിയുടെ ചരിത്രത്തില്‍ ദുരന്തഅദ്ധ്യായങ്ങള്‍ രചിച്ചു. ദുഃഖപൂര്‍ണ്ണമായ ഈ രണ്ടു ആദ്ധ്യായങ്ങള്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഒന്നാം ലോകയുദ്ധാനന്തരം സംഖ്യ കക്ഷികള്‍ പ്രതികാരം തീര്‍ത്ത ഉടമ്പടികളില്‍ നിന്ന് ഫാഷിസവും നാസിസവും ഉയര്‍ത്തെഴുന്നേറ്റ് ഭീകരമായി മാറുകയായിരുന്നു രണ്ടാമത്തെ യുദ്ധം. നൂറുവര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നത് സാമ്രജ്യത്വ യുദ്ധമാണെങ്കില്‍ 1945 ല്‍ അവസാനിച്ച യുദ്ധം സാമ്രാജ്യത്ത്വത്തിന്റെ തകര്‍ച്ചയുടെ യുദ്ധമാണ്. 

യുദ്ധങ്ങള്‍ക്കിടയില്‍ നടന്ന റഷ്യന്‍ വിപ്‌ളവവും USSR ന്റെ വളര്‍ച്ചയും യുദ്ധത്തിനു ശേഷം ശക്തിയാര്‍ജിച്ച കോളനി വിരുദ്ധ സമരങ്ങളും ശീതസമരവും UN ഇടപ്പെടലും NAM ന്റെ പ്രസക്തിയും USSR ന്റെ തകര്‍ച്ചയും ഏകധ്രുവലോകവും നവ സാമ്രാജ്യത്ത്വവും നമുക്കിവിടെ കാണാം.

ഭൂമിശാസ്ത്രഭാഗത്ത് ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇന്ത്യയുടെ ഭൗതിക സാമ്പത്തിക ഭൂമിശാസ്ത്രമാണ്. വൈവിധ്യങ്ങളുടെ നാടായ നമ്മുടെ രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങള്‍ക്ക് കാരണം വൈവിധ്യമാര്‍ ഭൂപ്രക്യതി സവിശേഷതകളാണെന്ന കാര്യം ഓര്‍മ്മിപ്പിച്ച് നമ്മുടെ രാജ്യത്തിന്റെ ഭൂപ്രക്യതി, നദികള്‍, കാലാവസ്ഥ, മണ്ണിനങ്ങള്‍ സസ്യജാലങ്ങള്‍ എന്നിവ ദര്‍ശിച്ച് വിശദീകരിക്കുന്നതോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന വിഭവങ്ങളിലേക്കാണ് അടുത്ത അദ്ധ്യായത്തില്‍ കടക്കുന്നത്. ഇന്ത്യ വന്‍ സാമ്പത്തിക ശക്തിയാകാനുള്ള സാധ്യതകള്‍ ആരായുകയും ചെയ്യുന്നു.ഇന്ത്യയിലെ കാര്‍ഷിക കാലങ്ങള്‍, വിളകള്‍, ധാതുക്കളും, വ്യവസായങ്ങളും , ഗതാഗഗത സൗകര്യങ്ങളും ഇവിടെ വിശദീകരിക്കപ്പെടുന്നു. ശാശ്വത സമാധാനം പുലരുന്ന ലോകത്ത് നമ്മുടെ രാജ്യത്തെ എങ്ങിനെ വന്‍ ശക്തിയായി മാറ്റാം എന്ന പലരുടെയും സ്വപ്നങ്ങളുടെ സാക്ഷാല്‍കാരത്തിലേക്ക് നമുക്ക് വിദ്യാര്‍ഥികളെ സജ്ജരാക്കാം.

Downloads

Social Science India Physical : PPS file

Social Science 1 Unit 5 : Economoc Geo ODP File

Social Studies 1 Chapter 4 : PDF File
Social Studies 2 Chapter 5 : PDF File
Geography of India : Presentation File

ss1 unit 4 ww1 &what followed.odp

0 Click here to comment:

Post a Comment