Sunday 19 October 2014

നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ശമ്പള വരുമാനം കണക്കാക്കാമോ?

>> WEDNESDAY, OCTOBER 15, 2014

ഭരണഘടന ഉറപ്പാക്കുന്ന സാമൂഹ്യനീതി നടപ്പാക്കുന്നതിന്റെ ഭാഗമായി മറ്റ് പിന്നാക്ക സമുദായങ്ങള്‍ക്ക് (ഒ.ബി.സി) ഉദ്യോഗ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സംവരണം അനുവദിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസിലും സ്ഥാപനങ്ങളിലും ഉദ്യോഗനിയമനത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിനും പിന്നാക്ക സമുദായങ്ങള്‍ക്ക് സംസ്ഥാനരൂപീകരണത്തിന് മുമ്പ് മുതലേ സംവരണം ലഭ്യമായിരുന്നു. എന്നാല്‍ മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കിത്തുടങ്ങിയതിന്റെ ഭാഗമായാണ് പിന്നാക്ക സമുദായങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വീസുകളിലും സ്ഥാപനങ്ങളിലും സംവരണം അനുവദിക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട കോടതി വിധികളുടെ അടിസ്ഥാനത്തില്‍ 1993 മുതല്‍ മാത്രമാണ് പിന്നാക്ക സമുദായ സംവരണം കേന്ദ്രതലത്തില്‍ നടപ്പിലായത്. അതനുസരിച്ച് സംവരണം ലഭിക്കുതിനുള്ള അപേക്ഷകര്‍ തങ്ങള്‍ ഉള്‍പ്പെടുന്ന ജാതി, പിന്നാക്ക വിഭാഗത്തിലുള്‍പ്പെട്ടതാണെും ക്രീമിലെയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നില്ലെന്നും രേഖപ്പെടുത്തിയ ജാതി സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. മേല്‍ പരാമര്‍ശിച്ച കോടതി വിധിയുടെ ഫലമായി സംസ്ഥാനത്ത് നിലവിലിരുന്ന ജാതി സംവരണവും പിന്നീട് ക്രീമിലെയര്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി. 





ക്രീമിലെയര്‍ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ് എന്നത് സംബന്ധിച്ച് ഗുണഭോക്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും, വിശിഷ്യാ പിന്നാക്ക ജന വിഭാഗങ്ങള്‍ക്കും ഒട്ടേറെ സംശയങ്ങള്‍ ഉണ്ട്. ധാരാളം തെറ്റായ ധാരണകളും ഉണ്ട്. ഇത് കൈകാര്യം ചെയ്യു റവന്യൂ ഉദ്യോഗസ്ഥര്‍ പലപ്പോഴും ഉത്തരവുകള്‍ പൂര്‍ണമായി കാണാതെയും മനസ്സിലാക്കാതെയും തെറ്റായ നിഗമനങ്ങളും വ്യാഖ്യാനങ്ങളും കീഴ് വഴക്കങ്ങളും സൃഷ്ടിച്ച് അര്‍ഹരായ ഒട്ടേറെ ആളുകള്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുത്തുതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 

ക്രീമിലെയര്‍ മാനദണ്ഡങ്ങള്‍ - ഒറ്റനോട്ടത്തില്‍
മണ്ഡല്‍ കേസ് എന്ന് പരക്കെ അറിയപ്പെടുന്ന Indra Sawhney Vs Union of India & Others (AIR 1993 SC 477) എന്ന കേസില്‍ സുപ്രീം കോടതി നല്‍കിയ വിധിയെത്തുടര്‍ാണ് ക്രീമിലെയര്‍ വ്യവസ്ഥ സംവരണത്തിന് ബാധകമാക്കിയത്. 16.11.1992 ലെ ഈ വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ആര്‍.എന്‍ പ്രസാദ് അധ്യക്ഷനായ ക്രീമിലെയര്‍ നിര്‍ണ്ണയ കമ്മിറ്റി 10.03.1993 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രീമിലെയര്‍ മാനദണ്ഡങ്ങള്‍ ആദ്യമായി നിശ്ചയിച്ചുകൊണ്ട് കേന്ദ്ര ഗവണ്‍മെന്റ് 36012/22/93-Esst. (SCT) dated 08.09.1993 എന്ന നമ്പരിലുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഈ മാനദണ്ഡങ്ങള്‍ തെന്നയാണ് ഇന്നും നിലവിലുള്ളത്. അന്ന് നിശ്ചയിച്ചിരുന്ന വരുമാന പരിധി പിന്നീട് ഉയര്‍ത്തി നിലവില്‍ OM. No. 36033/1/2013-Estt.(Res) dated 27.05.13 പ്രകാരം ആറ് ലക്ഷം രൂപയായി നിശ്ചയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു കൊണ്ടുള്ള G.O(P). No. 81/2009/SCSTDD dated 26.09.2009 പ്രകാരവും, നിലവിലെ വരുമാന പരിധി നിശ്ചയിച്ച് സ.ഉ.(എം.എസ്) 05/2014/പിസവിവ തീയതി 31.01.14 പ്രകാരവും ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഉദ്യോഗങ്ങള്‍ക്കും, കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും, ഉദ്യോഗാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും 08.09.1993 ലെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റും, സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്ക് 26.09.2009 ലെ ഉത്തരവ് പ്രകാരം ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുമാണ് ഹാജരാക്കേണ്ടത്. സംസ്ഥാനത്തെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് സംവരണം നിശ്ചയിക്കുന്നത് ക്രീമിലെയര്‍ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലല്ല ; മറിച്ച് കുമാരപിള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് (KPCR) പ്രകാരം വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. 
ക്രീമിലെയര്‍ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് അവ്യക്തതകളും സംശയങ്ങളും ഉണ്ടായപ്പോള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്പഷ്ടീകരണങ്ങളും വിശദീകരണങ്ങളും നല്‍കിയിട്ടുണ്ട്. കേന്ദ്ര ഗവണ്‍മെന്റ് O.M. No. 36033/5/2004 – Esst. (SCT) dated 14th October, 2004 പ്രകാരവും സംസ്ഥാന സര്‍ക്കാര്‍ No. 27396/F3/07/SCSTDD dated 14.06.2010 സര്‍ക്കുലര്‍ പ്രകാരവും ഉദാഹരണ സഹിതം വസ്തുതകള്‍ വ്യക്തമാക്കിയിട്ടുണ്ട്. 

സംസ്ഥാനത്തെ പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട ഉദ്യോഗസ്ഥരാണ് പ്രധാനമായും സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതില്‍ ബുദ്ധിമുട്ടിന് വിധേയരായിട്ടുള്ളത്. ഉദ്യോഗസ്ഥരുടെ ശമ്പളം കണക്കുകൂട്ടിയല്ല , അവര്‍ സര്‍വ്വീസില്‍ നേരിട്ട് പ്രവേശിച്ച പദവി പരിഗണിച്ചാണ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കേണ്ടത്. ഉദ്യോഗത്തില്‍ പ്രവേശിച്ച പദവിയും പ്രായവും പരിഗണിക്കുന്നതിന് പകരം നിലവിലെ ശമ്പള സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന രീതിയാണ് പലപ്പോഴും കാണുന്നത്. ഇത് ശരിയല്ല.

ഉദ്യോഗാര്‍ത്ഥികളുടെ മാതാപിതാക്കളുടെ മാത്രം സ്റ്റാറ്റസ് വിലയിരുത്തിയാണ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കേണ്ടത്. ഉദ്യോഗാര്‍ത്ഥികളുടേയും സഹോദരങ്ങളുടേയും, അവര്‍ വിവാഹിതരാണെങ്കില്‍ പങ്കാളിയുടേയും വരുമാനമോ പദവിയോ പരിഗണിക്കപ്പെടാന്‍ പാടില്ല. മാതാപിതാക്കള്‍ ഉദ്യോഗസ്ഥരാണെങ്കില്‍ അവര്‍ സര്‍വ്വീസില്‍ നേരിട്ട് പ്രവേശിച്ച പദവിയാണ് പരിഗണിക്കേണ്ടത്. ക്ലാസ്സ് 1 , ക്ലാസ്സ് 2, ഗ്രൂപ്പ് എ, ബി പദവികളില്‍ നേരിട്ട് നിയമനം ലഭിച്ചവര്‍ മാത്രമേ ക്രീമിലെയര്‍ വിഭാഗത്തില്‍ വരികയുള്ളൂ. ക്ലാസ്സ് 2/ ഗ്രൂപ്പ് ബി പദവികളിലാണെങ്കില്‍ മാതാപിതാക്കള്‍ രണ്ട് പേരും അപ്രകാരം നിയമിക്കപ്പെട്ടവരായിരിക്കണം. കേന്ദ്രത്തില്‍ ഉദ്യോഗസ്ഥരുടെ ക്ലാസ്സിഫിക്കേഷന്‍ നിലവിലുണ്ടായിരുെങ്കിലും, കേരളത്തില്‍ G.O(Ms). No. 95/2009/SCSTDD dated 10.11.2009 പ്രകാരമാണ് ഗ്രൂപ്പിങ് നടത്തിയിട്ടുള്ളത്. ക്ലാസ്സ് 3 വിഭാഗത്തില്‍ പ്രവേശിച്ചവര്‍ പ്രൊമോഷന്‍ വഴി ക്ലാസ്സ് ഒന്നോ രണ്ടോ ആയാല്‍ പോലും ക്രീമിലെയര്‍ വിഭാഗത്തില്‍ വരുന്നില്ല. 

കൃഷിക്കാരാണെങ്കില്‍ അവര്‍ക്ക് സ്വന്തമായി അഞ്ച് ഹെക്ടറോ അതില്‍ കൂടുതലോ കൃഷിഭൂമി ഉണ്ടായിരിക്കണം. കൃഷിഭൂമിയില്‍ നിന്നുള്ള വരുമാനമല്ല, ഭൂപരിധി നിയമ പ്രകാരമുള്ള വിസ്തൃതിയാണ് മാനദണ്ഡം. യാതൊരു കാരണവശാലും ശമ്പളമോ, കൃഷിഭൂമിയില്‍ നിന്നുള്ള വരുമാനമോ കണക്കു കൂട്ടി 6 ലക്ഷത്തിനു മുകളില്‍ വരുമാനമുണ്ടെന്നു കണ്ടെത്തി സര്‍ട്ടിഫിക്കറ്റ് നിരസിക്കാന്‍ പാടില്ല. ഉദ്യോഗാര്‍ത്ഥിയുടെ മാതാപിതാക്കളുടെ ശമ്പള വരുമാനവും കാര്‍ഷികവരുമാനവും വെവ്വേറെ ആറ് ലക്ഷത്തിലധികമായിരുന്നാലും, മറ്റു തരത്തിലുള്ള വരുമാനം ആറ് ലക്ഷത്തില്‍ താഴെയാണെങ്കില്‍ സംവരണത്തിന്റെ അര്‍ഹത ലഭിക്കും. വരുമാനം കണക്കിലെടുക്കുത് അഭിഭാഷകര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, സിനിമാ താരങ്ങള്‍, കായിക താരങ്ങള്‍, സാഹിത്യകാരന്‍മാര്‍, ബിസിനസ്സിലും വ്യവസായത്തിലും ഏര്‍പ്പെട്ടിരിക്കുവര്‍ നഗര പ്രദേശങ്ങളിലെ വസ്തുവും കെട്ടിടവും വഴി വരുമാനമുള്ളവര്‍ തുടങ്ങിയവരുടേതാണ്. അത്തരത്തിലുള്ള വരുമാനം തുടര്‍ച്ചയായ 3 വര്‍ഷങ്ങളില്‍ ഉണ്ടായിരിക്കണമെും വ്യവസ്ഥയുണ്ട്. 

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള സംവരണം

സംസ്ഥാനത്ത് പിന്നാക്ക സമുദായങ്ങള്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ സംവരണവും വിദ്യാഭ്യാസാനുകൂല്യങ്ങളും അനുവദിക്കുന്നുണ്ട്. ഇത് കുമാര പിള്ള കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ (കെ.പി.സി.ആര്‍) അടിസ്ഥാനത്തിലാണ്. ഇത് പ്രകാരം ആനുകൂല്യത്തിന് അര്‍ഹതയുള്ള സമുദായങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ എ പേരില്‍ തയ്യാറാക്കിയ SEBC (Socially and Educationally Backward Communities) ലിസ്റ്റാണ് ഇത്. അറിഞ്ഞോ അറിയാതെയോ പലരും Educationally എന്ന സ്ഥാനത്ത്‌ Economically എന്ന്‌ എഴുതുകയും പറയുകയും ചെയ്യാറുണ്ട്. ഇത് തെറ്റാണ്. സംസ്ഥാനത്ത് വിദ്യാഭ്യാസ സംവരണം അനുവദിക്കുന്നത് വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്; ക്രീമിലെയര്‍ മാനദണ്ഡമനുസരിച്ചല്ല. ക്രീമിലെയര്‍ വ്യവസ്ഥയും സംസ്ഥാനത്തെ വരുമാന വ്യവസ്ഥയും രണ്ടും രണ്ടാണെന്ന് പ്രത്യകം തിരിച്ചറിയേണ്ടതുണ്ട്.സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് തെരഞ്ഞെടുപ്പ് നടത്തുത് ജാതിയുടേയും വരുമാനത്തിന്റേയും അടിസ്ഥാനത്തിലാണ്. ഇതിന് വരുമാനം കണക്കു കൂട്ടുമ്പോള്‍ ശമ്പളം അടക്കമുള്ള വരുമാനങ്ങള്‍ കണക്കാക്കും. 

കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് പിന്നാക്ക സമുദായങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിയമ (The Central Educational Institutions - Reservation in Admission Act 2006) നിര്‍മ്മാണത്തെ തുടര്‍ന്ന് പിന്നാക്ക സമുദായങ്ങള്‍ക്ക് IIT, IIM, AIIMS തുടങ്ങിയ സ്ഥാപനങ്ങളിലും അഖിലേന്ത്യാ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന പ്രവേശനങ്ങളിലും സംവരണം ലഭിച്ചു തുടങ്ങി. ഈ സംവരണത്തിനുള്ള അര്‍ഹത അപേക്ഷകര്‍ പിന്നാക്ക സമുദായങ്ങളില്‍ ഉള്‍പ്പെട്ടവരും ക്രീമിലെയര്‍ വിഭാഗത്തില്‍പ്പെടാത്തവരും ആയിരിക്കണമെന്നതാണ്. 

കേന്ദ്രത്തിലെ ഉദ്യോഗത്തിനും, വിദ്യാഭ്യാസത്തിനും സംവരണം ലഭിക്കുന്നതിനുള്ള മാനദണ്ഡം ക്രീമിലെയര്‍ വ്യവസ്ഥയാണ്. കേരളത്തിലെ ഉദ്യോഗത്തിന് മാത്രമാണ് ക്രീമിലെയര്‍ മാനദണ്ഡം; വിദ്യാഭ്യാസ സംവരണത്തിന് വരുമാനമാണ് മാനദണ്ഡം. ക്രീമിലെയര്‍ നിര്‍ണയത്തില്‍ ശമ്പളമോ, കാര്‍ഷിക വരുമാനമോ കണക്കിലെടുക്കില്ല; കേരളത്തില്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ വഴി നടത്തു പ്രൊഫഷണല്‍ കോളേജുകളിലേക്കുള്ള പ്രവേശനത്തില്‍ സംവരണം അനുവദിക്കുന്നത് കെ.പി.സി.ആര്‍ പ്രകാരം വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ വരുമാനം കണക്കുകൂട്ടുമ്പോള്‍ ശമ്പളവും കാര്‍ഷിക വരുമാനവും പരിഗണിക്കും. 

Download Supporting GOs and Circulars

0 Click here to comment:

Post a Comment