Sunday 19 October 2014

Free Entrance Coaching


മത്സരപരീക്ഷകളുടെ കാലഘട്ടമാണല്ലോ ഇന്ന്. ഹയര്‍ സെക്കണ്ടറി സയന്‍സ് വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും Entrance Exam എഴുതാറുണ്ട്. എന്നാല്‍ ഭീമമായ ഫിസ് നല്‍കി പരിശീലന കേന്ദ്രങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളില്‍ കുറച്ചുപേര്‍ക്കു മാത്രമാണ് ഉയര്‍ന്ന റാങ്ക് ലഭിക്കാറുള്ളത്



. ഭീമമായ ഫിസ് നല്‍കി പരിശീലന കേന്ദ്രങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയാണ് സുരേഷ്ബാബു സാര്‍ഈ ഒരു സൈറ്റും Offline Software ഉം തയ്യാറാക്കിയിരിക്കുന്നത്. Online site ല്‍ ദിവസേന ഉള്‍പ്പെടുത്തിക്കൊണ്ടിരിക്കുന്ന ഭാഗങ്ങള്‍ ഓരോ മാസാവസാനവും Offline Software ല്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ Choose ബട്ടണില്‍ നിന്നും തെരഞ്ഞെടുത്തതിനുശേഷം ചോദ്യങ്ങളുടെ അവസാനം കാണുന്നVerify Marks ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന മാര്‍ക്ക് Marks ബോക്സിലും, നിങ്ങള്‍ അടയാളപ്പെടുത്തിയ ഉത്തരങ്ങള്‍ Your Answers ബോക്സിലും, ശരിയുത്തരങ്ങള്‍ Correct Answers ബോക്സിലും ദൃശ്യമാകും. നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന മാര്‍ക്കില്‍ തൃപ്തരല്ലെങ്കില്‍ Repeat ബട്ടണില്‍ ക്ലിക്ക് ചെയ്ത് വീണ്ടും പരീക്ഷയില്‍ പങ്കെടുക്കാം. അല്ലെങ്കില്‍ Next ബട്ടണില്‍ ക്ലിക്ക് ചെയ്ത് അടുത്ത ഘട്ട പരീക്ഷയിലേക്ക് പ്രവേശിക്കാം. ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കും. ഇപ്പോള്‍ Sets, Relations and Functions എന്നീ രണ്ട് പാഠഭാഗങ്ങളിലെ ഏതാനും ചോദ്യങ്ങളാണുള്‍പ്പെടുത്തിയിരിക്കുന്നത്. Physics, Chemistry, Biology വിഷയങ്ങളും ഉള്‍പ്പെടുത്തുന്നതാണ്. ശാസ്‌ത്രോല്‍സവത്തിലെ വിവിധ Quiz മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള ഭാഗങ്ങളും മറ്റ് മത്സരപരീകഷകളില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലിക്കാവുന്ന ഭാഗങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നു. Offline Software Offline സോഫ്‌റ്റ്‌വെയര്‍ (osce_2.04_all.deb) ഡൗണ്‍ലോഡ് ചെയ്തതിനുശേഷം ഇന്‍സ്റ്റാള്‍ ചെയ്തും പരിശീലന പരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്. ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം Terminal (Applications --> Accessories --> Terminal) തുറന്ന് osce എന്ന് ടൈപ്പ് ചെയ്ത് Enter കീ പ്രസ്സ് ചെയ്താല്‍ സോഫ്‌റ്റ്‌വെയര്‍ പ്രവര്‍ത്തനസജ്ജമാകും. or Applications --> Education --> osce എന്ന ക്രമത്തിലും സോഫ്‌റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാം

0 Click here to comment:

Post a Comment