കഴിഞ്ഞ ദിവസത്തെ പോസ്റ്റില്‍ നമ്മള്‍ ചര്‍ച്ച ചെയ്ത ഒരു വിഷയം എങ്ങനെ മലയാളം ടൈപ്പ് ചെയ്യാം എന്നുള്ളതായിരുന്നു. അത് വായിച്ചിട്ടാകണം, ഒരു അദ്ധ്യാപകന്‍ (?) രസകരമായ ഒരു മെയില്‍ ഞങ്ങള്‍ക്കയച്ചു തന്നിരുന്നു. ഞങ്ങളെ അത് ഏറെ രസിപ്പിച്ചു. അതു കൊണ്ട് തന്നെ അത് നിങ്ങളുമായി പങ്കു വെക്കുകയാണ്. ഇത് കേവലം വിനോദത്തിന് വേണ്ടി മാത്രമുള്ള ഒരു പോസ്റ്റാണ്. ആസ്വദിച്ചാലും.
കാലം മാറുകയാണ്. എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ എന്ന ലക്ഷ്യത്തിലേക്ക് മലയാളികള്‍ ബഹുദൂരം സഞ്ചരിച്ചു കഴിഞ്ഞു. അക്കൂട്ടത്തില്‍ നമ്മുടെ ഭാഷയിലേക്ക് മൈക്രോസോഫ്റ്റ് വിന്റോസ് മാറിയാല്‍ എങ്ങനെയിരിക്കും? ഇതാണ് മെയിലിലെ പ്രതിപാദ്യ വിഷയം. മലയാളം വിന്റോസ് എക്സ് പി ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഐക്കണുകളും ഡയലോഗ് ബോക്സുകളുമെല്ലാം രസകരമായിരിക്കുന്നു. അദ്ദേഹം അയച്ചു തന്ന ആ സാങ്കല്പിക ചിത്രങ്ങള്‍ ചുവടെയുള്ള ലിങ്കില്‍ നല്‍കിയിരിക്കുന്നു. ഇതു പോലെ നമ്മുടെ പോസ്റ്റുകളുമായി ബന്ധപ്പെട്ടതോ ഗണിതശാസ്ത്ര സംബന്ധിയായതോ ആയ ഏതെങ്കിലും മെയിലുകളോ ഉണ്ടെങ്കില്‍ അവ ഞങ്ങള്‍ക്കയച്ചു തരുമല്ലോ.
അയക്കേണ്ട വിലാസം. mathsekm@gmail.com
Click here for download the Windows XP(Malayalam) 4 Screenshots





0 Click here to comment:
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.