Friday, 31 January 2014

ഐ.ടി@സ്ക്കൂള്‍ ഗ്നു/ലിനക്സ് സെക്കന്റ് സി.ഡി ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള മാര്‍ഗ്ഗം

വിദ്യാഭ്യാസ വകുപ്പും ഐ.ടി@സ്ക്കൂളും സംയുക്തമായി സഹകരിച്ചുകൊണ്ട് നടപ്പാക്കുന്ന ഐ.ടി ഇനേബിള്‍ഡ് എജ്യൂക്കേഷന്റെ ഭാഗമായി ശാസ്ത്രവിഷയങ്ങളുടെ സഹായികളായ ചില സോഫ്റ്റ്​വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടും അവ പ്രവര്‍ത്തിച്ചു കണ്ടില്ല എന്ന് ചിലര്‍ പറഞ്ഞിരുന്നു. ഒരുപക്ഷേ ഇന്‍സ്ററലേഷന്റെ ഭാഗമായി ആ സോഫ്റ്റ്​വെയറുകള്‍ മാത്രമേ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാകൂ എന്നതായിരിക്കണം ഈ പ്രശ്നത്തിനു കാരണം. ഉദാഹരണത്തിന് നമ്മുടെ ബ്ലോഗില്‍ തന്നെ ഫിസിക്സ് കെ-ടെക് ലാബ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം വിശദീകരിച്ചിരുന്നുവല്ലോ. കെ.ടെക് ലാബിനോടൊപ്പം ഇന്‍സ്റ്റാള്‍ ചെയ്യേണ്ട സപ്പോര്‍ട്ടിങ് പ്രോഗ്രാമുകളെപ്പറ്റി ആ പോസ്റ്റില്‍ വിശദമാക്കിയിരുന്നു. (ആ പോസ്റ്റ് കാണുന്നതിനായി ബ്ലോഗിന്റെ വലതു വശത്തുള്ള 'Archives' എന്ന ഗാഡ്ജറ്റ് നോക്കുക)



ഈ പ്രശ്നത്തിന് ഒരു പരിഹാരം നിര്‍​ദ്ദേശിച്ചു കൊണ്ട് കാസര്‍കോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയിലെ മാസ്ററര്‍ ട്രെയിനറായ ശങ്കരന്‍ സാര്‍ നമുക്ക് ഒരു മെയില്‍ അയച്ചിരുന്നു. ഓരോ പ്രോഗ്രാമുകള്‍ക്കും ആവശ്യമായ സപ്പോര്‍ട്ടിങ്ങ് പ്രോഗ്രാമുകള്‍ തെരഞ്ഞ് പിടിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനേക്കാളും ഏറെ ഫലപ്രദം സെക്കന്റ് സി.ഡി മുഴുവനായി ഇന്‍സ്റ്റാള്‍ ചെയ്യുകയാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഭാവിയിലും മറ്റെന്തെങ്കിലും സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അതിന്റെ പ്രവര്‍ത്തനത്തെ സെക്കന്റ് സി.ഡി ഫുള്‍ ഇന്‍സ്റ്റലേഷന്‍ സഹായിക്കും.

സിനാപ്റ്റിക്ക് പാക്കേജ് മാനേജര്‍ വഴിയും tasksel കമാന്റിലൂടെയുമൊക്കെ ഐ.ടി@സ്ക്കൂള്‍ ഗ്നു/ലിനക്സ് 3.2 സെക്കന്റ് സി.ഡി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് പത്തു മിനിറ്റിനുള്ളില്‍ സെക്കന്റ് സി.ഡി ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാക്കാനുള്ള മാര്‍ഗ്ഗം ഇതാ...
1 CD Drive ല്‍ സെക്കന്റ് CD ഇന്‍സര്‍ട്ട് ചെയ്യുക
2 അതിലെ debian എന്ന ഫോള്‍ഡര്‍ Copy ചെയ്ത് Desktop ല്‍ Paste ചെയ്യുക
3 root terminal തുറക്കുക (Applications-System tools-root terminal)
4 താഴെ പറയുന്ന command ടൈപ്പ് ചെയ്ത് Enter കീ അടിക്കുക
cd /root/Desktop/debian
(അപ്പോള്‍ debian:~/Desktop/debian# എന്ന് കാണാനാകും. ഡയറക്ടറി Change ആയി)
5 വീണ്ടും താഴെ പറഞ്ഞിരിക്കുന്ന പോലെ Type ചെയ്യുക
dpkg(space)-i(space)*.*
((space) എന്നാല്‍ ഒരു സ്പേസ് വിടുക എന്നാണര്‍ത്ഥം. നോക്കൂ. ഇത്രേയുള്ളു dpkg -i *.*)
6 ഇടക്കു വരുന്ന windowകള്‍ Enter അടിച്ച് മുന്നോട്ട് പോകുകയോ അനുയോജ്യമായി Set ചെയ്തു കൊടുക്കുയോ ചെയ്യുക. ഒരു പത്തു മിനിറ്റ് നീളുന്ന Process..
7 debian:~/Desktop/debian# ഇവിടെ വന്ന് Process അവസാനിക്കും. Exit അടിക്കുക
8 ഇപ്പോള്‍ Second CD ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടുണ്ടാകും. ഇന്‍സ്റ്റലേഷന്‍ കഴിഞ്ഞതല്ലേ. എപ്പോഴും ഏതെങ്കിലും Programme install ചെയ്തു കഴിഞ്ഞാല്‍ ഉടനെ System Restart ചെയ്യണം.

Special thanks to Sankaran master, MT, IT@School, Kanjangad
31 Jan 2014

0 Click here to comment:

Post a Comment

:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.