SSLC Maths : 100 Easy Questions
>> Thursday, January 30, 2014
ചെറിയ
ചെറിയ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുമ്പോള്‍ ആത്മവിശ്വാസം വര്‍ധിക്കും.
മാത്രമല്ല കഠിനമായ ചോദ്യങ്ങളില്‍ ഒന്നിലേറെ ലളിതമായ ആശയങ്ങള്‍ ആണുള്ളതെന്ന
സത്യം നമുക്കെല്ലാവര്‍ക്കും അറിയുകയും ചെയ്യാം. ഇത്തരം ചോദ്യങ്ങളില്‍
അറിയാവുന്ന ആദ്യഭാഗങ്ങള്‍ക്കെങ്കിലും ഉത്തരം എഴുതാമെങ്കില്‍ കുറച്ച്
മാര്‍ക്ക് ലഭിക്കുകയും ചെയ്യും. ഇത്തരത്തില്‍ നൂറു ചോദ്യങ്ങളടങ്ങുന്ന ഒരു
പാക്കേജ് തയ്യാറാക്കി ഒരു പരീക്ഷണത്തിന് ഒരുങ്ങുകയാണ് 16 വര്‍ഷത്തെ
അധ്യാപനപരിചയമുള്ള ഗോപീകൃഷ്ണന്‍ സാര്‍. ചുവടെയുള്ള ലിങ്കില്‍ നിന്നും നൂറു
ചോദ്യങ്ങളുടെ ഈ പാക്കേജ് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. പാലക്കാട് കിഴക്കഞ്ചേരി
ജി.എച്ച്.എസ്.എസിലെ ഗണിതശാസ്ത്രാധ്യാപകനായ അദ്ദേഹം തയ്യാറാക്കിയിരിക്കുന്ന ഈ
പാക്കേജ് കുട്ടികള്‍ക്ക് പരിശീലനത്തിന് നല്‍കി നോക്കൂ. മാറ്റം നേരിട്ട്
നമുക്ക് അറിയാനാകുമെന്നു തീര്‍ച്ച.
ഗണിതപഠനം ചെറിയ ചെറിയ ആശയങ്ങളുടെ കൂട്ടായ്മയിലൂടെയാണ് പൂര്‍ണമാകുന്നത്. A+ സ്വപ്നംകാണുന്ന കുട്ടിക്കും D+ന് വേണ്ടി പ്രാര്‍ഥിക്കുന്ന കുട്ടിക്കും അടിസ്ഥാനപരമായ അറിവ് ഒരേ പോലെ ഗുണം ചെയ്യും. അത്തരം അറിവ് പരീക്ഷിക്കാന്‍ ഏറ്റവും നല്ലത് ഒറ്റ വാക്യത്തില്‍ ഉത്തരം എഴുതാവുന്ന ചോദ്യങ്ങള്‍ നേരിടുകയെന്നതാണ്. എല്ലാ പാഠങ്ങളിലും അത്തരം ചോദ്യങ്ങള്‍ ഉണ്ട്. ഉദാഹരണത്തിന് 4,7,10 എന്ന ശ്രേണിയുടെ അടുത്ത പദം എന്ത് എന്ന ചോദ്യം തന്നെയെടുക്കാം. ചോദ്യം ലഭിക്കുന്നതോടെ കുട്ടി ആദ്യം ചിന്തിക്കുന്നത് 4 നോട് എന്തു കൂട്ടുമ്പോഴാണ് 7 കിട്ടുന്നത് എന്നായിരിക്കും. 3 കൂട്ടിയാല്‍ മതി എന്ന് അവന്‍ സ്വയം തിരിച്ചറിയുകയാണ്. പിന്നീട് 7 നോട് 3 കൂട്ടി തൊട്ടടുത്ത പദം 10 തന്നെ വരുന്നില്ലേ എന്ന് അവന്‍ ഉറപ്പു വരുത്തുന്നു. തുടര്‍ന്ന് അടുത്ത പദങ്ങള്‍ കൂട്ടിക്കൂട്ടി പറയാന്‍ അവന് ആത്മവിശ്വാസം ലഭിക്കുന്നു. സമാന്തരശ്രേണി എന്ന യൂണിറ്റിലെ ആദ്യ ലേണിങ് ഒബ്ജക്ടീവ് അവനില്‍ ഉറച്ചു കഴിഞ്ഞു. ഇത്തരത്തില്‍ പാഠപുസ്തകത്തിലൂടെയുള്ള ഒരു യാത്രയാണ് ഈ നൂറു ചോദ്യങ്ങളിലൂടെ കുട്ടികള്‍ക്ക് നടത്താനാവുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
Click here to download the 100 Easy questions

0 Click here to comment:
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.