മാത്സ് ബ്ലോഗ് ഒരുക്കം - മാത്സ് -1
>> WEDNESDAY, SEPTEMBER 24, 2014
എസ്.എസ്.എല്‍.സി പരീക്ഷ അടുത്തെത്തിയതോടെ മുന്‍ വര്‍ഷം പ്രസിദ്ധീകരിച്ചതു പോലെയുള്ള മാതൃകാ ചോദ്യശേഖരം പ്രസിദ്ധീകരിക്കണമെന്ന രക്ഷിതാക്കളുടേയും അധ്യാപകരുടേയും ആവശ്യം ശക്തിപ്പെട്ടു തുടങ്ങി. വിവിധ വിഷയങ്ങളില്‍ ചോദ്യശേഖരങ്ങള്‍
തയ്യാറാക്കി നല്‍കണമെന്നാണ് അവരുടെ ആവശ്യം. മാത്സ് ബ്ലോഗിന്റെ സന്ദര്‍ശകരും വിവിധ വിഷയങ്ങളില്‍ പ്രഗത്ഭരുമായ അധ്യാപകരോട് ഈ ആവശ്യം ഞങ്ങള്‍ പങ്കുവെക്കട്ടെ. കഴിഞ്ഞ വര്‍ഷം ഗണിതശാസ്ത്രത്തില്‍ പാലക്കാട് പറളി ഹൈസ്ക്കൂളിലെ സതീശന്‍ സാര്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ ഏവര്‍ക്കും റിവിഷന് ഏറെ ഉപകരിച്ചല്ലോ. അത് ഒന്നു കൂടി വിപൂലീകരിച്ച് കുറേ ചോദ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി 42 പേജുള്ള ഒരു ചോദ്യബാങ്ക് ഈ വര്‍ഷവും അദ്ദേഹം നമുക്ക് അയച്ചു തന്നിട്ടുണ്ട്. പാഠപുസ്തകത്തിലെ എല്ലാ ലേണിങ് ഒബ്ജക്ടീവ്സും എഴുതി അതിനു ചുവട്ടില്‍ അതുമായി ബന്ധപ്പെട്ട മാതൃകാ ചോദ്യങ്ങള്‍ നല്‍കി വളരെ മനോഹരമായാണ് അദ്ദേഹം ചോദ്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതൊരു മാതൃകയായി സ്വീകരിച്ച് ഗണിത-ഗണിതേതര വിഷയങ്ങളിലുള്ള കൂടുതല്‍ പഠന-പരീക്ഷാ സഹായികള്‍ അധ്യാപകരില്‍ നിന്നും ക്ഷണിക്കുന്നു. ഒപ്പം ഈ ചോദ്യബാങ്ക് ഫലപ്രദമായി വിനിയോഗിക്കുന്ന അധ്യാപകരില്‍ നിന്നും അഭിപ്രായങ്ങള്‍ കമന്റിലൂടെ പ്രതീക്ഷിക്കുന്നു. ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ ചോദ്യബാങ്ക് ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
Click here to download Maths Question Bank
Prepared by : Satheesan. M, Parali H.S, Palakkad
Click here to download MathsStudy material prepared by DIET Palakkad (Sent by Murali Sir)
Click here to download Maths Question Bank
Prepared by : Satheesan. M, Parali H.S, Palakkad
Click here to download MathsStudy material prepared by DIET Palakkad (Sent by Murali Sir)
0 Click here to comment:
Post a Comment