നിശ്ശേഷഹരണം : പ്രൈമറിക്ലാസിലെ ഗണിതപാഠം
>> FRIDAY, SEPTEMBER 12, 2014
കഴിഞ്ഞമാസം നടന്ന പ്രൈമറി ക്ലസ്റ്ററിലാണ് ജെന്‍സന്‍ സാര്‍ ഇത് അവതരിപ്പിച്ചത്. കോതമംഗലം വിദ്യാഭ്യാസ ജില്ലയില്‍ സെന്റ് മേരീസ് ഹൈസ്ക്കൂളിലെ പ്രൈമറിവിഭാഗം അദ്ധ്യാപകനാണ് ശ്രീ. ജെന്‍സന്‍ പി ജോണ്‍. ക്ലസ്റ്ററുകളില്‍ ചര്‍ച്ചചെയ്യപ്പെടുന്ന കാര്യങ്ങളില്‍ പങ്കാളികള്‍ക്ക് ഇടപെടാനുള്ള ധാരാളം അവസരങ്ങളുണ്ട്. 7 കൊണ്ട് ഒരു സംഖ്യയെ നിശ്ശേഷം ഹരിക്കാമോ എന്നറിയുന്നതിനുള്ള എളുപ്പവഴി നിലവിലില്ല എന്ന് ആര്‍.പി പറഞ്ഞപ്പോഴാണ് ജെന്‍സന്‍ സാറിന്റെ ഓര്‍മ്മയില്‍ നിന്നും ഈ ആശയം ചികഞ്ഞെടുത്തത്. അത് വളരെ നന്നായി ടൈപ്പുചെയ്ത് അയച്ചുതരികയായിരുന്നു. പരീക്ഷകളുടെയും പഠനവിഭവങ്ങളുടെയും തിരക്കില്‍ അല്പം വൈകിയോ എന്ന് സംശയം. ഏതായാലും അദ്ധ്യാപകരും കുട്ടികളും പിന്നെ മാത്സ് ബ്ലോഗിന്റെ വായനക്കാരും തിരക്കില്‍നിന്ന് മാറി ഇതുവായിക്കുമെന്നും കമന്റുകള്‍ ചെയ്യുമെന്നും കരുതുന്നു. ജെന്‍സന്‍ സാറിലേയ്ക്ക് ....
വലിയ സംഖ്യകളെ ചില നിശ്ചിത സംഖ്യകള്‍ കൊണ്ട് ( അതായത് 2,3,4,5,6,8,9,10) നിശ്ശേഷം ഹരിക്കാമോ എന്ന് കണ്ടുപിടിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മുടെ പാഠപുസ്തകങ്ങളില്‍ കാലങ്ങളായി കണ്ടുവരാറുണ്ട് .
- സൂത്രസംഖ്യ കണ്ടുപിടിക്കല്‍ ഏഴിന്റെ സൂത്രസംഖ്യ കണ്ടുപിടിക്കുന്നതിനായി ഏഴിനെ ഒന്‍പതുമായി ബന്ധപ്പെടുത്തണം. അതായത്
7×7=49 . ഈ49 ന്റെ പത്തുകളുടെ സ്ഥാനത്തെ അക്കത്തോട്1 കൂട്ടിയാല്‍ കിട്ടുന്ന5 ആണ് സൂത്രസംഖ്യ. - സൂത്രസംഖ്യ ഉപയോഗിച്ച് ഒരു സംഖ്യയെ, നിശ്ശേഷം ഹരിക്കാമോ എന്ന് കണ്ടത്തുന്നത് :ഉദാഹരണം നോക്കുക.
427 നെ7 കൊണ്ട് നിശ്ശേഷം ഹരിക്കാന്‍ പറ്റുമോ ? ഏഴിന്റെ ,സൂത്രസംഖ്യയായ5 കൊണ്ട് ഒറ്റയുടെ സ്ഥാനത്തെ അക്കമായ7 നെ ഗുണിക്കുക.7×5=35 - ഒറ്റയുടെ സ്ഥാനം ഒഴിച്ചുള്ള
42 നോട്35 കൂട്ടുക.42+35=77 ഇപ്പോള്‍ കിട്ടിയ77 ഏഴിന്റെ ഗുണിതമായതിനാല്‍427 എന്ന സംഖ്യയും7 ന്റെ ഗുണിതമായിരിക്കും 1239 എന്ന സംഖ്യ ഏഴിന്റെ ഗുണിതമാണോ? സൂത്രസംഖ്യയായ5 കൊണ്ട്9 നെ ഗുണിക്കുക. അതിനോട്123 കൂട്ടുക . ഇപ്പോള്‍168 കിട്ടും ഈ സംഖ്യ വലിയ സംഖ്യ ആയതിനാല്‍ പ്രവര്‍ത്തനം തുടരുക . അടുത്ത ഘട്ടത്തില്‍56 കി്ടടും . അതിനാല്‍1239 ഏഴിന്റെ ഗുണിതമാണ് .116 എന്ന സംഖ്യ7 ന്റെ ഗുണിതമാണോ എന്ന് പരിശോധിക്കാം .6×5=30 ,30+11=41 നാല്പത്തി ഒന്ന് ഏഴിന്റെ ഗുണിതമല്ലാത്തതിനാല്‍116 ഏഴിന്റെ ഗുണിതമായിരിക്കില്ല. <\td> ഇതുപോലെ13,17,19 എന്നീ സംഖ്യകള്‍ കൊണ്ടുള്ള നിശ്ശേഷഹരണവും സൂത്രസംഖ്യ ഉപയോഗിച്ച് സാധ്യമാണ് . ഇവയേയും9 മായാണ് ബന്ധപ്പെടുത്തേണ്ടത് . ഏഴിന്റെ സൂത്രസംഖ്യ5 , പതിമൂന്നിന്റെ സൂത്രസംഖ്യം4 , പതിനേഴിന്റെ സൂത്രസംഖ്യ12 , പത്തോന്‍പതിന്റെ സൂത്രസംഖ്യ2 , ഇരുപത്തിമൂന്നിന്റെ സൂത്രസംഖ്യ7 എന്ന് കണ്ടെത്താം.
താഴെ കൊടുത്തിരിക്കുന്നതില്‍
0 Click here to comment:
Post a Comment