STD X Physics Unit 1 and 2
Video Lessons
>> FRIDAY, AUGUST 8, 2014
എസ്.എസ്.എല്‍.സി ഫിസിക്സ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ഇബ്രാഹിം സാര്‍ തയ്യാറാക്കിയ നോട്സ് ഏവരും കണ്ടിരിക്കുമല്ലോ. ഈ പാഠങ്ങളെ അടിസ്ഥാനമാക്കി കുളത്തൂപ്പുഴ ടെക്നിക്കല്‍ ഹൈസ്ക്കൂളിലെ ഭൗതികശാസ്ത്രവിഭാഗം അധ്യാപകനായ നസീര്‍ സാര്‍ തയ്യാറാക്കിയ വീഡിയോ പാഠങ്ങളാണ് ചുവടെയുള്ളത്. വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍, വൈദ്യുതകാന്തിക പ്രേരണം എന്നീ യൂണിറ്റുകളെ ആധാരമാക്കിയാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. ഒന്നാം പാദവാര്‍ഷിക പരീക്ഷയ്ക്കു വേണ്ടി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഇത് പ്രയോജനം ചെയ്യും. സ്വന്തം അധ്യാപകരില്‍ നിന്നു ലഭിക്കുന്നതു കൂടാതെ മറ്റൊരു അധ്യാപകനില്‍ നിന്നു കൂടി കാര്യങ്ങള്‍ കണ്ടും കേട്ടും മനസ്സിലാക്കുമ്പോള്‍ പരീക്ഷാറിവിഷന്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാവുന്നതേയുള്ളു. തങ്ങള്‍ പറയുന്ന കാര്യങ്ങള്‍, മറ്റൊരാള്‍ എപ്രകാരം അവതരിപ്പിക്കുന്നു എന്ന് അധ്യാപകര്‍ക്കും വിലയിരുത്താം. വിദേശരാജ്യങ്ങളിലെ സ്ക്കൂളുകളില്‍ പഠിപ്പിച്ച്, അവിടെ നിന്ന് ഉയര്‍ന്ന തലം വരെയെത്തി പേരെടുത്ത നസീര്‍ സാറിന്റെ അവതരണം നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്നു തീര്‍ച്ച. ഇവ കൂടാതെ രണ്ടാമത്തെ യൂണിറ്റിലെ ചോദ്യോത്തരങ്ങളും ചുവടെ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
ഫിസിക്സ് ഒന്നാം യൂണിറ്റായ വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ എന്ന ഭാഗത്തെ പ്രധാന ആശയങ്ങളായ വൈദ്യുതലേപനം, താപഫലം, വൈദ്യുതപവര്‍, സുരക്ഷാഫ്യൂസ്, ഡിസ്ചാര്‍ജ്ജ് ലാമ്പ്, ഫ്ലൂറസെന്റ് ലാമ്പ്, സി.എഫ്.എല്‍ എന്നിവ വിശദീകരിച്ചിട്ടുണ്ട്.
രണ്ടാമത്തെ യൂണിറ്റായ വൈദ്യുതകാന്തിക പ്രേരണം എന്ന ഭാഗത്തെ എസി/ഡിസി ജനറേറ്റര്‍, മൈക്രോഫോണ്‍, സെല്‍ഫ് ഇന്‍ഡക്ഷന്‍, മ്യൂച്ചല്‍ ഇന്‍ഡക്ഷന്‍, ട്രാന്‍സ്ഫോര്‍മര്‍, വൈദ്യുത മോട്ടോര്‍, ലൗഡ് സ്പീക്കര്‍ എന്നീ ഭാഗങ്ങള്‍ വിശദീകരിച്ചിരിക്കുന്നു.
Physics Unit 1 (Part 1)
Physics Unit 1 (Part 2)
Physics Unit 2 (Part 1)
Physics Unit 2 (Part 2)
Physics Unit 2 (Part 3)
Questions and Answers From Unit 2
Questions : Malayalam Medium | English Medium
Answers : Malayalam Medium | English Medium

0 Click here to comment:
Post a Comment