Plus One SINGLE WINDOW ADMISSIONS - 2014
>> SUNDAY, MAY 25, 2014
ഏകജാലക പ്ലസ്‌വണ്‍ പ്രവേശന നടപടികളാരംഭിക്കുകയാണല്ലോ? കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇക്കാര്യത്തിലുള്ള സംശയങ്ങളും ആശങ്കകളുമൊക്കെ പങ്കുവെയ്ക്കുവാനും പതിവുപോലെ മാത്‌സ് ബ്ലോഗ് അവസരമൊരുക്കുന്നു. അപേക്ഷാഫോമിന്റെ മാതൃകയും പ്രോസ്പെക്ടസുമെല്ലാം പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. ഇത്തവണയും ഓണ്‍ലൈനായും അപേക്ഷാഫോം പൂരിപ്പിച്ചുമെല്ലാം അപേക്ഷിക്കാന്‍ സംവിധാനമുണ്ട്. ഓണ്‍ലൈനിലാണ് അപേക്ഷിക്കുന്നതെങ്കില്‍ വിവരങ്ങള്‍ സമര്‍പ്പിച്ച ശേഷം ലഭിക്കുന്ന അപേക്ഷാഫോമിന്റെ പ്രിന്റൗട്ട് ജില്ലയിലെ ഏതെങ്കിലും ഒരു ഹയര്‍സെക്കന്ററി സ്ക്കൂളില്‍ നല്‍കേണ്ടതാണ്. അതേക്കുറിച്ചെല്ലാം ചുവടെ പറഞ്ഞിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്ന മുറയ്ക്ക്, ഈ പോസ്റ്റ് സമ്പുഷ്ടമാക്കുന്നതാണ്.
പ്ലസ് വണ്ണിന് എങ്ങിനെയെല്ലാം അപേക്ഷിക്കാം?
അപേക്ഷകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒരു വിദ്യാര്‍ത്ഥി ഒരു ജില്ലയിലേക്ക് ഒരു അപേക്ഷ മാത്രമേ സമര്‍പ്പിക്കാവൂ. ഒരു വിദ്യാര്‍ഥിക്ക് ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിക്കണമെന്നുണ്ടെങ്കില്‍ ഓരോ ജില്ലയിലേക്കും വേണ്ടി പ്രത്യേകം അപേക്ഷകള്‍ അതത് ജില്ലകളില്‍ നല്‍കണം. ഇത് ഓണ്‍ലൈനായും അപേക്ഷാഫോമിലൂടെയും ചെയ്യാം.
അപേക്ഷാഫോം എവിടെ നിന്നു ലഭിക്കും?
ജൂണ്‍ ആദ്യ ആഴ്ചയോടെ പ്രിന്റു ചെയ്ത അപേക്ഷാഫോമും പ്രോസ്പെക്‌ടസും ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ നിന്നും ലഭിക്കുന്നതാണ്. ജൂണ്‍ ആദ്യ വാരത്തോടെ മാത്രമേ ഇത് ലഭ്യമാകൂ. അതുകൊണ്ടു തന്നെ ഓണ്‍ലൈനായി അപേക്ഷിക്കുന്നതാകും ഉചിതമെന്നു തോന്നുന്നു.
ഓണ്‍ലൈന്‍ അപേക്ഷിക്കുന്നതെങ്ങനെ?
സംസ്ഥാനത്തെ സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ഏകജാലക സംവിധാനത്തിലൂടെയുളള പ്ലസ് വണ്‍ പ്രവേശനത്തിനായുളള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നവാനുളള സൗകര്യം മെയ് 26 മുതല്‍അഡ്മിഷന്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതെങ്ങനെയെന്ന് ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് മനസ്സിലാക്കാം.
How to Apply Online
അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റൗട്ടിന്റെ കോപ്പിയില്‍ നിര്‍ദ്ദിഷ്ട സ്ഥാനത്ത് വിദ്യാര്‍ത്ഥിയും രക്ഷകര്‍ത്താവും ഒപ്പ് വച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധരേഖകള്‍ സഹിതം ബന്ധപ്പെട്ട ജില്ലയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാളിന് വെരിഫിക്കേഷനായി സമര്‍പ്പിക്കണം. സമര്‍പ്പിക്കുന്ന സമയത്ത് അപേക്ഷാ ഫീസായ 25 രൂപ അടക്കണം.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി
അപേക്ഷകള്‍ ഓണ്‍ലൈനായും തുടര്‍ന്ന് വെരിഫിക്കേഷനായി സ്‌കൂളിലും സമര്‍പ്പിക്കേണ്ടഅവസാന തീയതി ജൂണ്‍ 12. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയാത്തവര്‍ക്കായി അപേക്ഷ ഫാറവും പ്രോസ്‌പെക്ടസും പ്രിന്റ് ചെയ്ത് ജൂണ്‍ ആദ്യവാരത്തോടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും ലഭ്യമാക്കും.
CBSEക്കാരോട്
സി ബി എസ് ഇ പത്താം തരം പാസായവര്‍ CBSE യുടെ ബോര്‍ഡ് തല പരീക്ഷ എഴുതിയവരാകണമെന്ന് നിബന്ധനയുണ്ട്. സി.ബി.എസ്.ഇയില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ ബോര്‍ഡ് പരീക്ഷയാണെഴുതിയത് എന്നത് വ്യക്തമാക്കുന്നതിനായി അമ്പത് രൂപയുടെ മുദ്രപത്രത്തില്‍ നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം (Annexure VIII) തയ്യാറാക്കി അപേക്ഷയോടൊപ്പം സമര്‍പ്പിക്കാന്‍ മറക്കരുത്.
അപേക്ഷസമര്‍പ്പിച്ച ശേഷം ശ്രദ്ധിക്കേണ്ട കാര്യം
ഓണ്‍ലൈന്‍ അപേക്ഷ അന്തിമമായി സമര്‍പ്പിക്കുന്നതിനുമുമ്പ്, എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. സമര്‍പ്പിച്ച് പ്രിന്റെടുത്തതിനുശേഷമാണ്, എന്തെങ്കിലും തെറ്റ് കണ്ടെത്തുന്നതെങ്കില്‍, പ്രിന്റും അനുബന്ധരേഖകളും സമര്‍പ്പിക്കുന്ന സ്കൂളിലെ പ്രിന്‍സിപ്പലിനെ രേഖാമൂലം അറിയിക്കുക. അവര്‍ തിരുത്തിക്കൊള്ളും. അപേക്ഷഫോറം സമര്‍പ്പിക്കുമ്പോള്‍ സ്കൂളില്‍ നിന്നും ഒപ്പും സീലും വെച്ച് തിരികെ നല്‍കുന്ന Acknowledgement Slip പ്രവേശനനടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ സൂക്ഷിച്ചു വെക്കേണ്ടതാണ്.
സ്പോര്‍ട്സ് ക്വാട്ടയിലെ അപേക്ഷ എങ്ങനെ?
2014 മെയ് 26 മുതല്‍ ജൂണ്‍ 5 വരെയാണ് സ്പോര്‍ട്സ് ക്വാട്ടയില്‍ അപേക്ഷിക്കാനുള്ള സമയം. കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ വെബ്സൈറ്റായhttp://www.sportscouncil.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യുക. ആദ്യ രജിസ്ട്രേഷന്‍ പൂര്‍ത്തിയായ ശേഷം അപേക്ഷകര്‍ അതത് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ അപേക്ഷാഫോമിന്റെ പ്രിന്റൗട്ടും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തി വെരിഫിക്കേഷന്‍ നടത്തണം. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായാല്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന് ലഭിക്കുന്ന സ്കോര്‍ കാര്‍ഡിലെ സ്പോര്‍ട്സ് രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് ഹയര്‍ സെക്കന്ററി വെബ്സൈറ്റ് മുഖാന്തിരം സാധാരണ പോലെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. സ്പോര്‍ട്സ് ക്വാട്ടയില്‍ രജിസ്റ്റര്‍ ചെയ്ത കായിക താരങ്ങള്‍ക്ക് ജനറല്‍ ക്വാട്ടയില്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിന് തടസ്സമില്ല. ഒന്നാം ഘട്ട സ്പോര്‍ട്സ് അലോട്മെന്റ് ജൂണ്‍ 24 നും അവസാന അലോട്മെന്റ് ജൂണ്‍ 30 നും നടക്കും. അലോട്മെന്റ് ലഭിച്ചാലുടന്‍ സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്നും ലഭിച്ച സ്കോര്‍ കാര്‍ഡും ഒറിജിനല്‍ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുമായി അലോട്മെന്റ് ലഭിച്ച സ്ക്കൂള്‍ പ്രിന്‍സിപ്പാളിനു മുന്നില്‍ നേരിട്ടു ഹാജരായി പ്രവേശനം നേടാന്‍ കഴിയും.
Sports Council Press Release
സ്പോര്‍ട്സ് കൗണ്‍സിലിന്റെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ട വിധം
പ്രധാന തീയതികള്‍
അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാനദിവസം: 12/06/2014
ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്ന ദിവസം :23/06/2014
ആദ്യ അലോട്ട്മെന്റ് :30/06/2014
ക്ലാസുകള്‍ ആരംഭിക്കുന്നത് : 14/07/2014.
Important Downloads
PROSPECTUS
How to Apply Online?
Instruction for viewing Last Rank
Sample Filled up form
Filled form for Plus One Admission - 2013
Click here to Apply for Plus One Course
ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അഡ്മിഷന്‍ വെബ്‌സൈറ്റില്‍ നോക്കി ഉറപ്പു വരുത്താന്‍ മറക്കല്ലേ...
പ്ലസ് വണ്ണിന് എങ്ങിനെയെല്ലാം അപേക്ഷിക്കാം?
- ഇന്റര്‍നെറ്റ് വഴി അപേക്ഷിക്കാം.
- അപേക്ഷാ ഫോം പൂരിപ്പിച്ചു നല്‍കി അപേക്ഷിക്കാം.

0 Click here to comment:
Post a Comment