മഹത്തായ ഒരു സംരഭത്തിന്റെ പ്രചാരകരാകാന്‍ മാത്സ്ബ്ലോഗിന് സാധിച്ചതില്‍ അഭീമാനമുണ്ട് . കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ IRTC യില്‍വെച്ച് നടത്തിയ രണ്ടുദിവസത്തെ ഗണിതശാസ്ത്ര സെമിനാറിലായിരുന്നു ഇങ്ങനെ ഒരാശയം രൂപം കൊണ്ടത് . കണക്ക് ഇഷ്ടപ്പെടുന്ന ഏവര്‍ക്കും പ്രവേശനം ലഭിക്കുമെന്ന പ്രത്യേകത ഈ പാഠശാലയ്ക്കുണ്ട് .പ്രൈമറി ഹൈസ്ക്കൂള്‍ തലങ്ങളില്‍ കണക്കുപഠിപ്പിക്കുന്നവര്‍ക്കും , അധ്യാപകപരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും എന്നുവേണ്ട തല്പരരായ വിദ്യാര്‍ത്ഥികള്‍ക്കുപോലും പ്രായവ്യത്യാസമില്ലാതെ പാഠശാലയില്‍ അംഗമാകാം . കേരളത്തിലെ ഗണിതശാസ്ത്ര പാഠപുസ്ത കമ്മിറ്റി ചെയര്‍മാനായ ഡോ ഇ.കൃഷ്ണനാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത് .പാലക്കാട് ഡയറ്റിലെ ഗണിതാദ്ധ്യാപകന്‍ ശ്രീ നാരായണനുണ്ണി സാര്‍ കോര്‍ഡിനേറ്ററാണ് . ഗണിതാദ്ധ്യാപകരുടെ ഒരു കൂട്ടായ്മയായി ഈ സംരംഭത്തെ വളര്‍ത്തിയെടുക്കാന്‍ നമുക്ക് ശ്രമിക്കാം
പാലക്കാട് ജില്ലയില്‍ മുണ്ടൂരുള്ള IRTC യിലാണ് ക്ലാസും താമസവും . കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി 9961754957 എന്ന നമ്പറില്‍ ബന്ധപ്പെടണം .പാഠശാല കോര്‍ഡിനേറ്ററായ നാരായണനുണ്ണി സാറിന്റെ നമ്പറാണ് ഇത് . താഴെ ചേര്‍ത്തിരിക്കുന്ന PDF ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് വായിച്ചുനോക്കുക .
ഗണിതപാഠശാലയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന്
0 Click here to comment:
Post a Comment