റഷീദ് സാര്‍ തയ്യാറാക്കിയ പതിനൊന്ന് പേജിലുള്ള
ബയോളജി നോട്സ് കണ്ടല്ലോ. ഇതാ മറ്റൊരു ബയോളജി പോസ്റ്റ് കൂടി പ്രസിദ്ധീകരിക്കട്ടെ. കൊല്ലം ജില്ലയിലെ പുനലൂര്‍ വിദ്യാഭ്യാസജില്ലയിലെ എടമണ്‍ വി എച്ച് എസ് സി യില്‍ ബയോളജി അധ്യാപകനായി സേവനമനുഷ്ടിക്കുന്ന ശ്രീ പ്രദീപ് കണ്ണംകോട് സാറിനെ , പ്രയോജനകരമായെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ട
ഒരു പോസ്റ്റിലൂടെ , നാം കഴിഞ്ഞവര്‍ഷം പരിചയപ്പെട്ടിട്ടുണ്ട്.ബയോളജിയുടെ കോര്‍ റിസോഴ്സ് പേഴ്സണും SIET ഫാക്കല്‍റ്റി അംഗവും പാഠപുസ്തകഅംഗവുമായി അദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നു. വിക്ടേഴ്സ് ചാനലിലും ആകാശവാണിയിലും വിദ്യാഭ്യാസ പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്. NCERT ദേശീയ അവാര്‍ഡും ദേശീയ ശാസ്ത്രനാടകത്തിനുള്ള പുരസ്ക്കാരവും സംസ്ഥാന അധ്യാപക അവാര്‍ഡും സംസ്ഥാന ബാലസാഹിത്യ അവാര്‍ഡും സംസ്ഥാന ശാസ്ത്രസാഹിത്യഅക്കാദമി അവാര്‍ഡുമെല്ലാം കരസ്ഥമാക്കിയ അദ്ദേഹം 31 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം ഈ മാര്‍ച്ച് 31 ന് വിരമിക്കുകയാണ്. (ബ്ലോഗിലൂടെ തന്റെ മികവുകള്‍ പങ്കുവെയ്കാന്‍ അദ്ദേഹത്തിന് കൂടുതല്‍ സമയം ലഭിക്കുമെന്ന് ചുരുക്കം..!)സന്തോഷവും സമൃദ്ധിയും സമാധാനവും നിറഞ്ഞ ഒരു ശിഷ്ടജീവിതം അദ്ദേഹത്തിന് മാത്സ് ബ്ലോഗിന്റേയും പതിനായിരക്കണക്കിന് വായനക്കാരുടേയും പേരില്‍ ആശംസിക്കുന്നു.നാളത്തെ ബയോളജി പരീക്ഷയ്ക്കൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കും, അവരെയൊരുക്കുന്ന അധ്യാപകര്‍ക്കും അവസാനവട്ട റിവിഷനായി
അദ്ദേഹം തയ്യാറാക്കിയ കുറിപ്പുകള്‍ഡൗണ്‍ലോഡ് ചെയ്തെടുത്തോളൂ...(ഇതെല്ലാം ഒന്ന് ടൈപ്പ് ചെയ്ത് ഒരുമിച്ച് പിഡിഎഫാക്കിത്തരണമെന്നുണ്ടായിരുന്നു. സമയം പോലെ അപ്ഡേറ്റ് ചെയ്യാം.അളവറ്റ താല്‍പര്യത്തിലൂടെ ഇത്തരം മികവുകള്‍ നമ്മിലേക്കെത്തിച്ചു തരുന്ന പ്രിയ നസീര്‍ സാറിന് ഹൃദയം നിറഞ്ഞ നന്ദി. പിതാവിന് എത്രയും വേഗം സുഖമാകാന്‍ പ്രാര്‍ത്ഥിക്കുന്നു.)
0 Click here to comment:
Post a Comment