Sunday 23 February 2014

കെമിസ്ട്രി - ഫിസിക്സ് പഠനസഹായികള്‍

>> SATURDAY, MARCH 24, 2012

എസ്.എസ്.എല്‍.സി പരീക്ഷ അടുത്തെത്തിയതോടെ ഇനി റിവിഷന്‍ പാക്കേജുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ മാത്​സ് ബ്ലോഗ് താല്പര്യമെടുക്കുകയാണ്, അതു കൊണ്ട് തന്നെയാണ് ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പോലൊരു പ്രാധാന്യമേറിയ പോസ്റ്റ് പബ്ളിഷ് ചെയ്തതിന്റെ തൊട്ടു പുറകെ അടുത്ത റിവിഷന്‍ പോസ്റ്റ് പബ്ളിഷ് ചെയ്യുന്നത്. ഇത്തവണത്തെ പോസ്റ്റിലുള്ളത് ഒരു ഫിസിക്സ് പഠന സഹായിയും ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കു വേണ്ടിയുള്ള ഒരു ചെറിയ ചോദ്യബാങ്കുമാണ്. രണ്ട് മെറ്റീരിയലുകളുടേയും പ്രത്യേകത അവ അയച്ചു തന്നിട്ടുള്ളത് സ്ക്കൂള്‍ അധ്യാപകരല്ലെന്നുള്ളതാണ്. അതുകൊണ്ടു തന്നെ അവരുടെ സഹായം മാത്​സ് ബ്ലോഗിന് ഏറെ മഹത്തരമായി തോന്നുന്നു. മലപ്പുറം ജില്ലയിലെ ഫ്രീലാന്‍സ് അധ്യാപകരാണ് രണ്ടു പേരും. ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ചോദ്യങ്ങള്‍ വേണമെന്ന ആവശ്യമുയര്‍ന്നതിനെത്തുടര്‍ന്ന് അങ്ങാടിപ്പുറത്ത് ദേവന്‍സ് മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന അരുണ്‍ ബാബു സാറാണ് ചോദ്യബാങ്ക് തയ്യാറാക്കിയിരിക്കുന്നത്. പരപ്പനങ്ങാടിയില്‍ നിന്നുള്ള നൗഷാദ് സാറിന്റെ രസതന്ത്രം നോട്സ് നേരത്തേ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നതാണ്. അദ്ദേഹം അയച്ചു തന്ന ഫിസിക്സ് നോട്ട്സാണ് ഈ പോസ്റ്റിലുള്ളത്. ചുവടെയുള്ള ലിങ്കില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. മറ്റ് വിഷയങ്ങളെ ആധാരമാക്കിയുള്ള നോട്ടുകള്‍ അയച്ചു തന്നാല്‍ അവ മാത്​സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കും.
Chemistry SSLC Help
(Noushad, Freelance Teacher, Parappanangadi, Malappuram)
Physics Notes
Prepared By : Noushad, Parappanangadi

Maths Questions (English Medium)
Prepared By : Arun Babu. R, Angadippuram)

3 Click here to comment: