Monday, 16 June 2014



സ്ക്കൂള്‍ തുറന്നിട്ടും ഈ വര്‍ഷം പഠനസംബന്ധിയായ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചില്ലല്ലോയെന്ന് ചിലര്‍ ചോദിക്കുകയുണ്ടായി. ആറാം പ്രവൃത്തിദിവസവുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിന്റെ തിരക്കിലായിരിക്കും എന്നതു തന്നെയാണ് ഇതേ വരെ പഠനപോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാതിരുന്നത്. ഗണിതശാസ്ത്രത്തിലെ ആദ്യ യൂണിറ്റായ സമാന്തരശ്രേണികള്‍ മിക്കവാറും സ്ക്കൂളുകളില്‍ ഇതിനോടകം പഠിപ്പിച്ചു തീര്‍ന്നു കാണും. ആ പാഠവുമായി ബന്ധപ്പെട്ട് പഠനത്തില്‍ അല്പം പിന്നാക്കം നില്‍ക്കുന്നവര്‍ക്കടക്കം എല്ലാ വിഭാഗത്തിലും പെട്ട കുട്ടികള്‍ക്ക് ഒറ്റവാക്കില്‍ ഉത്തരമെഴുതാനുള്ള കുറച്ചു ചോദ്യങ്ങളാണ് ആദ്യത്തെ ഐറ്റം. 




പാലക്കാട് കിഴക്കഞ്ചേരി ജി.എച്ച്.എസിലെ ഗണിതശാസ്ത്രാധ്യാപകനായ ഗോപീകൃഷ്ണന്‍ സാറാണ് ഈ പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷാര്‍ത്ഥികള്‍ക്ക് വേണ്ടി അദ്ദേഹം തയ്യാറാക്കിയ ടിപ്സ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നല്ലോ. ഈ വര്‍ഷം ഓരോ പാഠങ്ങളെ അടിസ്ഥാനമാക്കിയും ഇത്തരം പോസ്റ്റുകള്‍ അദ്ദേഹം തയ്യാറാക്കുന്നുണ്ട്. ചുവടെയുള്ള ലിങ്കില്‍ നിന്നും ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. അഭിപ്രായങ്ങള്‍ കമന്റായി കുറിക്കാന്‍ മറക്കല്ലേ.

ഗണിതപഠനം ചെറിയ ചെറിയ ആശയങ്ങളുടെ കൂട്ടായ്മയിലൂടെയാണ് പൂര്‍ണമാകുന്നത്. A+ സ്വപ്നംകാണുന്ന കുട്ടിക്കും D+ ന് വേണ്ടി പ്രാര്‍ഥിക്കുന്ന കുട്ടിക്കും അടിസ്ഥാനപരമായ അറിവ് ഒരേ പോലെ ഗുണം ചെയ്യും. അത്തരം അറിവ് പരീക്ഷിക്കാന്‍ ഏറ്റവും നല്ലത് ഒറ്റ വാക്യത്തില്‍ ഉത്തരം എഴുതാവുന്ന ചോദ്യങ്ങള്‍ നേരിടുകയെന്നതാണ്. എല്ലാ പാഠങ്ങളിലും അത്തരം ചോദ്യങ്ങള്‍ ഉണ്ട്. ചെറിയ ചെറിയ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുമ്പോള്‍ ആത്മവിശ്വാസം വര്‍ധിക്കും.മാത്രമല്ല കഠിനമായ ചോദ്യങ്ങളില്‍ ഒന്നിലേറെ ലളിതമായ ആശയങ്ങള്‍ ആണുള്ളതെന്ന സത്യം ഏവരും ഓര്‍മിക്കണം. അവയില്‍ അറിയുന്നവക്ക് ഉത്തരം എഴുതാമെങ്കില്‍ കുറച്ച് മാര്‍ക്ക് ലഭിക്കുകയും ചെയ്യും.ലളിതമായ ആശയങ്ങള്‍ ലളിതമായ ചോദ്യങ്ങളിലൂടെ ആസ്വദിച്ച് പഠിച്ചാല്‍ കണക്ക് ഇഷ്ടവിഷയമാക്കാം. താഴെ തന്നിരിക്കുന്ന ചോദ്യങ്ങള്‍ കഴിവതും ആശയങ്ങള്‍ ഉപയോഗിച്ച് മനക്കണക്കായി ചെയ്യുക.പാഠഭാഗങ്ങള്‍ കഴിയുന്ന മുറക്ക് ഒരു പ്രവര്‍ത്തനം എന്ന നിലക്ക് ഇത് കൊടുക്കാം.

Click here to download ONE WORD QUESTIONS
Prepared by GOPIKRISHNAN.V.K, HSA-Maths, GHSS Kizhakkenchery, Palakkad

0 Click here to comment:

Post a Comment