Monday, 24 March 2014

Mathematics SSLC 2014 : March

എസ്എസ്എല്‍സി ഗണിതപരീക്ഷ കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും, ഉത്തരസൂചികയോ വിശകലനങ്ങളോ പതിവുപോലെ കണ്ടില്ലെന്ന് അതിശയപ്പെട്ടുള്ള ധാരാളം പ്രതികരണങ്ങള്‍ ഞങ്ങളുടെ ഇന്‍ബോക്സില്‍ ഒട്ടേറെ മഹത്തുക്കളയച്ചുതന്ന ഉത്തരങ്ങളോടും വിശകലനങ്ങളോടും ഒപ്പം ഉറങ്ങുകയായിരുന്നു. പഴേപോലല്ല, ഇപ്പോള്‍ നമ്മുടെ വായനക്കാരില്‍ ധാരാളം പത്താംക്ലാസ് കുട്ടികളുണ്ട്. അനുസ്യൂതമായ വിവിധ പരീക്ഷകള്‍ക്കിടയില്‍ ആയവ പ്രസിദ്ധീകരിക്കുന്നതിലെ അനൗചിത്യം മനസ്സിലാക്കുമല്ലോ..! ഈ പോസ്റ്റ് പ്രസിദ്ധീകരിച്ചുവരുമ്പോഴേക്കും എല്ലാ പരീക്ഷണങ്ങളും അവസാനിച്ചിട്ടുണ്ടാകണമെന്ന നിര്‍ബന്ധബുദ്ധിക്ക് കാരണം പിടികിട്ടിയിരിക്കുമല്ലോ? എന്തിന് ഗണിതം മാത്രമാക്കണം? ഏതാണ്ടെല്ലാ വിഷയങ്ങളുടേയും ഉത്തരസൂചികകള്‍ വരും പോസ്റ്റുകളിലൂടെ നല്‍കുന്നുണ്ട്.
ഒരു വിഷയത്തിന്റെ പല സൂചികകളിലും തെറ്റും ശരിയും രണ്ടുംകൂടെ ചേര്‍ന്നതും കണ്ടേക്കാം.
ഏറ്റവും ആദ്യം ഗണിതചോദ്യപ്പേപ്പര്‍ സ്കാന്‍ ചെയ്ത് അയച്ചുതന്നത് നമ്മുടെ ടീം മെമ്പര്‍ പാലക്കാട്ടെ മുരളീധരന്‍സാറാണ്.കമന്റുകളിലൂടെ നമുക്കൊരു തീരുമാനത്തിലെത്താം, എന്താ? 
പാലക്കാട് ബ്ലോഗ്ടീം മെമ്പറും, പരുത്തിപ്പുള്ളിക്കാരനുമായ കണ്ണന്‍സാര്‍ അയച്ചുതന്ന വിശകലനക്കുറിപ്പ് വായിച്ചുകൊണ്ട് ഉത്തരങ്ങളിലേയ്ക്ക് കടക്കാം. തികച്ചും വസ്തൂനിഷ്ടമായ വിശകലനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത് . കണ്ണന്‍സാര്‍ എഴുതുന്നു "ഈ വർഷത്തെ ഗണിതശാസ്ത്രം പരീക്ഷ ശരാശരിക്കാർക്ക് സന്തോഷം പകരുന്നതും മിടുക്കരെ അൽപം ഇരുത്തി ചിന്തിപ്പിച്ചതുമായിരുന്നു.മിക്ക ചോദ്യങ്ങളും കുട്ടികൾ ചെയ്ത് ശീലിച്ചവ തന്നെയായിരുന്നു.1, 10, 16 ചോദ്യങ്ങൾ സമാന്തരശ്രേണിയിൽ നിന്നായിരുന്നു. ഒന്നാം ചോദ്യം ലളിതമായിരുന്നു എങ്കിലും ശ്രേണിയിലെ ഏറ്റവും ചെറിയ മൂന്നക്ക സംഖ്യ 101 എന്ന് എഴുതാൻ ശരാശരിക്കാർ വിജയിക്കണമെന്നില്ല.10-) ചോദ്യത്തിൽ (a) ഭാഗം എളുപ്പമാണ് എന്നാൽ (b) ഭാഗം പൂർണ്ണമായും ശരിയാക്കാൻ മിടുക്കർ പോലും അൽപം വിഷമിച്ചു കാണും. 16-)ം ചോദ്യം കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പറിലേതിന് സമാനമാണ്.
5,11,15 ചോദ്യങ്ങൾ വൃത്തങ്ങൾ എന്ന അദ്ധ്യായത്തിൽ നിന്നാണ്.ഇതിൽ 5-)ം ചോദ്യം ലളിതമാണ് 15-)ം ചോദ്യമായ നിർമിതി മോഡൽ പരീക്ഷയ്ക്ക വന്നതിന് സമാനമാണ്.11-)ം ചോദ്യം മിടുക്കരെ വരെ വലച്ചു. PA x PB= PCxPD എന്ന ആശയം ഓർത്തെടുത്ത് OP യുടെ നീളം കണ്ടെത്താൻ ഭൂരിഭാഗം കുട്ടികളും വിജയിക്കണമെന്നില്ല.6,22 ചോദ്യങ്ങൾ രണ്ടാം കൃതി സമവാക്യങ്ങൾ എന്ന അദ്ധ്യായത്തിൽ നിന്നാണ്. 6-)ം ചോദ്യം ക്ളാസ് മുറികളിൽ ചര്ച്ച ചെയ്തതാണ്. 22-)ം ചോദ്യത്തിൽ (A) ഭാഗം Question Pool ൽ നിന്നുമാണ്.(B) ഭാഗം കുട്ടികൾ പാഠപുസ്തകത്തിൽ ചെയ്ത് ശീലിച്ചതാണ്. 5 മാർക്കും നേടാൻ മിടുക്കർക്ക് വിഷമമില്ല എന്നാൽ ശരാശരിക്കാർ വിജയിക്കണമെന്നില്ല.3,20 ചോദ്യങ്ങൾ ത്രികോണമിതിൽ നിന്നുമാണ്.3-)ം ചോദ്യം എളുപ്പമാണ്.20-)ം ചോദ്യവും കുട്ടികൾ പ്രതീക്ഷിച്ചത് തന്നെയാണ്. ആശ്വാസം പകരുന്ന ചോദ്യങ്ങൾ ആയിരുന്നു ഇവ. 4,12,18 ചോദ്യങ്ങൾ ഘനരൂപങ്ങൾ എന്ന അദ്ധ്യായത്തിൽ നിന്നുമാണ്. 4-)ം ചോദ്യം എളുപ്പമാണ്. 12-)ം ചോദ്യത്തിൽ (a) ഭാഗം ഭൂരിഭാഗം പേരും ചെയ്ത് കാണുമെങ്കിലും(b) ഭാഗം ചെയ്ത് 3 മാർക്കും നേടിയവർ കുറവായിരിക്കും. 18-)ം ചോദ്യം നിലവാരം പുലർത്തിയ ചോദ്യമാണ്.4 മാർക്കും നേടാൻ എ പ്ലസുകാർക്ക് ഒട്ടും വിഷമമില്ല. 13,21 ചോദ്യങ്ങൾ സൂചകസംഖ്യകളിൽ നിന്നുമാണ്.13-)ം ചോദ്യം താരതമ്യേന എളുപ്പമാണ്.21-)ം ചോദ്യത്തിൽ B,A എന്നിവയുടെ സൂചകസംഖ്യ കണ്ടെത്താൻ പ്രയാസമില്ല എന്നാൽ P,Q എന്നിവയുടെ ഉത്തരം കണ്ടെത്താൻ കൂടുതൽ പേരും വിജയിക്കണമെന്നില്ല. (b) ഭാഗം കുട്ടിയുടെ ചിന്താശേഷി അളകുന്ന ഒന്നായിരുന്നു. 7-)ം ചോദ്യം സാധ്യതയുടെ ഗണിതത്തിൽ നിന്നാണ് കൂടുതൽ പേരും (B) ഭാഗം ചെയ്ത ശരിയായ ഉത്തരത്തിൽ എത്തിച്ചേർന്നുകാണും. തൊടുവരകൾ എന്ന അദ്ധ്യായത്തിൽ നിന്നാണ്. 8,19 ചോദ്യങ്ങൾ .8-)ം ചോദ്യം ത്രികോണമിതിയുടെ സഹായത്താൽ എളുപ്പം ചെയ്യാവുന്നതായിരുന്നു. 19-)ം ചോദ്യം കുട്ടികൾ ഏറെ പ്രതീക്ഷിച്ച നിർമ്മിതി തന്നെയാണ്. 2,14 ചോദ്യങ്ങൾ ബഹുപദങ്ങളിൽ നിന്നും ആയിരുന്നു .2-)ം ചോദ്യം കുട്ടികൾക്ക് വിഷമം ഉണ്ടാക്കില്ല എന്നാൽ 14-)ം ചോദ്യത്തിന് മുഴുവന് മാർക്കും നേടുന്നവർ വളരെ കുറവായിരിക്കും. 23-)ം ചോദ്യം ജ്യാമിതിയും ബീജഗണിതവും എന്ന അദ്ധ്യായത്തിൽ നിന്നാണ്. ഇതിലെ (a),(b) ഭാഗങ്ങൾ എളുപ്പണാണ് എന്നാൽ (c) ഭാഗത്ത് AB യുടെ മദ്ധ്യബിന്ദുവാണ് C എന്ന് തെളിയിക്കാൻ എല്ലാവരും വിജയിക്കണമെന്നില്ല. 9,17 ചോദ്യങ്ങൾ മാധ്യം മധ്യമം എന്നിവ കാണുന്നതിന് ആയിരുന്നു.ഇവ പ്രതീക്ഷച്ചവ തന്നെയായിരുന്നു. കുട്ടികളിലെ ചിന്താശേഷി അളക്കുന്നതിനും ചോദ്യങ്ങൾ വ്യക്തമായി പറയുന്നതിനും ചോദ്യകർത്താവ് ശ്രദ്ധിച്ചിട്ടുണ്ട്. നീതിബോധത്തോടെ ചോദ്യങ്ങൾ തയ്യാറാക്കി എന്നതിൽ ചോദ്യകർത്താവ് അഭിനന്ദനം അർഹിക്കുന്നു. എ പ്ലസ് നേടുനേനവരുടെ എണ്ണം കുറവായിരിക്കും എങ്കിലും പൊതുവെ ഗണിതശാസ്ത്രപരീക്ഷ കുട്ടികളെ പ്രതിസന്ധിയിലാക്കിയില്ല. Mathematics:John P A, Blog team member 

Mathematics :Kannan Paruthipully of Palakad team 

Mathematics :R P Georgekutty, GHS Arikuzha, Idukki

Mathematics : Daisy M A, GHSS Chalissery, Palakkad 

Mathematics : Prabhakaran P R, CPNMGHSS, Mathamangalam, Kannur 

Mathematics : Sunny P O, GHS Thodiyoor, Karunagappally, Kollam 

Mathematics : Gigi Varghese,St. Thomas HSS Eruvellipra, Thiruvalla

0 Click here to comment:

Post a Comment