Kalolsavam Software for School Level
സ്‌ക്കൂള്‍ തലത്തില്‍ കലോത്സവം സംഘടിപ്പിക്കാന്‍ ഒരു സോഫ്റ്റ് വെയര്‍ എന്ന ആവശ്യവുമായി ഒട്ടേറെപ്പേര്‍ മാത് സ് ബ്ലോഗിനെ സമീപിച്ചിട്ടുണ്ട്. ഈ ആവശ്യം കണക്കിലെടുത്ത് ഗാമ്പസ് എന്ന ഓപ്പണ്‍സോഴ്‌സ് സോഫ്റ്റ് വെയറില്‍ പ്രമോദ് മൂര്‍ത്തി സാര്‍ ഒരു കലോത്സവം സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിരുന്നു. അതിന്റെ പരിഷ്‌ക്കരിച്ച പതിപ്പുമായി ഈ വര്‍ഷത്തെ കലോത്സവ നടത്തിപ്പിന് പ്രമോദ് മൂര്‍ത്തി സാര്‍ എത്തിയിരിക്കുന്നു. ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിപ്പിച്ചു നോക്കി അഭിപ്രായം കമന്റിലൂടെ അറിയിക്കുമല്ലോ.
എഡ്യു ഉബുണ്ടു (Ed-Ubuntu 10.04) ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഈ സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇന്റര്‍നെറ്റ് വഴി mysql Server 5.1.73 ഡൗണ്‍ലോഡ് ചെയ്യുക. ഇന്‍സ്റ്റലേഷന്‍ കഴിയുമ്പോള്‍ mysql Database ഒരു പാസവേഡ് ചോദിക്കും. root എന്നു നല്‍കുക.
തുടര്‍ന്ന് കലോത്സവം സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് GdebiPackage installer വഴി ഇന്‍സ്റ്റാള്‍ ചെയ്യുക.
kalolsavam.tar.gz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് ഡെസ്‌ക്ക്‌ടോപ്പില്‍ എക്‌സ്ട്രാക്ട് ചെയ്യുക.
ഇതോടെ ഡെസ്‌ക്ക്‌ടോപ്പില്‍ KALOLSAVAM എന്ന പേരില്‍ ഒരു ഫോള്‍ഡര്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ടാകും.
രണ്ടു തരത്തില്‍ ഡാറ്റാബേസ് കൈകാര്യം ചെയ്യാം. സമ്പൂര്‍ണയില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഒരു csv ഫയല്‍ ഉണ്ടെങ്കില്‍ അത് കോപ്പി ചെയ്ത് കലോത്സവം ഫോള്‍ഡറിനുള്ളിലെ students.csv എന്ന ഫയലിലേക്ക് നമുക്ക് പേസ്റ്റ് ചെയ്യാം. തുടര്‍ന്ന് application-others-Kalolsavam.0 എന്ന ക്രമത്തില്‍ റണ്‍ ചെയ്യാം.
ഏതെങ്കിലും തരത്തിലുള്ള എറര്‍ ഉണ്ടാവുകയാണെങ്കില്‍ ഈ പാച്ച് ഫയല്‍ കൂടി റണ്‍ ചെയ്യുക.
ഇതുമായി ബന്ധപ്പെട്ട ഒരു ഹെല്‍പ്പ് ഫയല്‍ഇവിടെയുണ്ട്.
0 Click here to comment:
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.