Full Pass for Mathematics
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രം. പരീക്ഷയെക്കുറിച്ചുള്ള ആവലാതികളുമായി അധ്യാപകര്‍ക്കു മുന്നിലെത്തുന്ന നിരവധി കുട്ടികളുണ്ടാകും. അവര്‍ക്ക് വേണ്ടത് ആത്മവിശ്വാസമാണ്. തന്നെക്കൊണ്ട് പരീക്ഷാ ചോദ്യപേപ്പറിലെ കുറേ ചോദ്യങ്ങളെങ്കിലും ചെയ്യാന്‍ സാധിക്കും എന്ന ഒരു ചിന്ത
കുട്ടിയിലുണ്ടാക്കാന്‍ സാധിക്കുക അധ്യാപകര്‍ക്കു മാത്രമാണ്. അതിന് വേണ്ടി നമ്മുടെ കയ്യില്‍ ഒരു മെറ്റീരിയലുണ്ടാവുകയാണെങ്കിലോ? ആവര്‍ത്തിക്കപ്പെടാന്‍ സാധ്യതയുള്ള കുറേ ചോദ്യമാതൃകകളും അവയുടെ ഉത്തരങ്ങള്‍ കണ്ടെത്തിയ വിധവുമെല്ലാം കൂടിയുള്ള ഒരു മെറ്റീരിയല്‍ അയച്ചു തന്നിരിക്കുകയാണ് ജി.എച്ച്.എസ്.എസ് ചാലിശ്ശേരിയിലെ ഗണിതശാസ്ത്രാധ്യാപികയായ എം.എ ഡെയ്സി ടീച്ചര്‍. ചുവടെയുള്ള ലിങ്കില്‍ നിന്നും ഏഴു പേജുള്ള ഈ പാക്കേജ് ഡൌണ്‍ലോഡ് ചെയ്തെടുത്ത് ജയിക്കുമോ എന്ന ഭയത്തോടെ നമ്മെ സമീപിക്കുന്ന കുട്ടികള്‍ക്ക് സധൈര്യം നല്‍കാം. അഭിപ്രായങ്ങള്‍ ചുവടെ കുറിക്കുമല്ലോ.Click here to download the Revision Package
0 Click here to comment:
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.