തിങ്കളാഴ്ചയിലെ ഫിസിക്സ് പരീക്ഷയോടെ ഈ വര്‍ഷത്തെ എസ്എസ്എല്‍സി മഹാമഹം കൊടിയിറങ്ങുകയാണല്ലോ..? അവസാനവട്ട റിവിഷനായി മറ്റുവിഷയങ്ങള്‍ക്ക് നാം നല്‍കിയ കാപ്സ്യൂളുകള്‍ കുട്ടികളും അധ്യാപകരും വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. മോഡല്‍ എക്സാമിനേഷന്‍ സമയത്ത് നൗഷാദ് സാര്‍ തയ്യാറാക്കിയ
ഫിസിക്സ് നോട്ടുകള്‍ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടിട്ടുണ്ടാകുമല്ലോ. ഫിസിക്സിന്റെ താഴേ തന്നിട്ടുള്ള കുറിപ്പുകള്‍ ഉണ്ടാക്കി ടൈപ്പ് ചെയ്ത് അയച്ചുതന്നിരിക്കുന്നത് സി കെ ബിജുസാറാണ്. മാതൃഭൂമി പത്രത്തിലൂടെ ഫിസിക്സിന്റെ അവലോകനവും ചോദ്യപേപ്പര്‍ വിശകലനവും വര്‍ഷങ്ങളായി നടത്തി, കേരളത്തിലങ്ങോളമിങ്ങോളം പ്രശസ്തനായ അദ്ദേഹത്തിന്റെ കുറിപ്പുകള്‍ അവസാനവട്ട റിവിഷന് പ്രയോജനപ്പെടാതിരിക്കില്ല. ഞായറാഴ്ച ദിവസം ബാക്കിയുണ്ടല്ലോ..? ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ ഫയല്‍ ഡൗണ്‍ലോഡ് ചെയ്തെടുത്ത് വായിച്ചു തുടങ്ങിക്കോളൂ... ഈ വര്‍ഷത്തെ ടെക്നിക്കല്‍ ഹൈസ്ക്കൂള്‍ പത്താം ക്ലാസ് ഫിസിക്സ് പരീക്ഷയുടെ ചോദ്യവും ഉത്തരവും നസീര്‍ സാര്‍ അയച്ചു തന്നത് പഴയ പോസ്റ്റില്‍ നിന്നെടുത്ത് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
Click Here to Download Physics Capsule
ടെക്നിക്കല്‍ സ്ക്കൂള്‍ ഫിസിക്സ് ചോദ്യപേപ്പര്‍
നസീര്‍ സാര്‍ തയ്യാറാക്കിയ ഫിസിക്സ് ഉത്തരങ്ങള്‍
0 Click here to comment:
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.