Friday, 1 August 2014

STD X: Circles - one word Questions

>> MONDAY, JULY 28, 2014

സമാന്തരശ്രേണികള്‍ എന്ന യൂണിറ്റിനെ അടിസ്ഥാനമാക്കി പാലക്കാട് കിഴക്കഞ്ചേരി ജി.എച്ച്.എസിലെ ഗണിതശാസ്ത്രാധ്യാപകനായ ഗോപീകൃഷ്ണന്‍ സാര്‍ തയ്യാറാക്കിയ ഒറ്റവാക്കു പരീക്ഷ നിരവധി പേര്‍ക്ക് പ്രയോജനപ്പെട്ടു എന്നറിയിച്ചിരുന്നു. അത് തുടര്‍ന്ന് പ്രസിദ്ധീകരിക്കേണ്ടതുണ്ടോയെന്ന് അറിയുന്നതിനാണ് യഥാര്‍ത്ഥത്തില്‍ അടുത്ത യൂണിറ്റിന്റെ ചോദ്യങ്ങള്‍ നല്‍കാന്‍ അല്പം വൈകിയത്. പ്രതീക്ഷിച്ചതിനേക്കാളപ്പുറം അടുത്ത യൂണിറ്റ് പ്രസിദ്ധീകരിക്കാന്‍ വൈകുന്നതിനേക്കുറിച്ച് നിരവധി പേര്‍ അന്വേഷിക്കുകയുണ്ടായി. പത്താം ക്ലാസ് ഗണിതശാസ്ത്രത്തിലെ രണ്ടാം യൂണിറ്റായ വൃത്തങ്ങളെ ആധാരമാക്കിയുള്ള ചോദ്യങ്ങള്‍ വളരെ നേരത്തേ തന്നെ അദ്ദേഹം അയച്ചു തന്നിരുന്നു. ഈ ചോദ്യങ്ങളുടെ ഇംഗ്ലീഷ് വേര്‍ഷനും തയ്യാറാക്കിക്കൊണ്ട് ഇത്തവണ ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികളേയും അദ്ദേഹം പരിഗണിച്ചിട്ടുണ്ട്. ഒറ്റവാക്കിലുള്ള ഉത്തരങ്ങളാണെങ്കിലും കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരു യൂണിറ്റിലൂടെയുള്ള ഒരു ഓട്ടപ്രദക്ഷിണമാണ് ഈ പരീക്ഷ. എല്ലാ വിധ ലേണിങ് ഒബ്ജക്ടീവ്സിലൂടെയും കടന്നു പോകാന്‍ പ്രത്യേക ശ്രദ്ധപതിപ്പിച്ചിട്ടുണ്ട് അദ്ദേഹം. ചുവടെയുള്ള ലിങ്കില്‍ നിന്നും ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. സംശയങ്ങള്‍, ചൂണ്ടിക്കാട്ടലുകള്‍, അഭിപ്രായങ്ങള്‍ എന്നിവ കമന്റിലൂടെ പ്രകടിപ്പിക്കാം.

പത്താം ക്ലാസ് ഗണിതശാസ്ത്രത്തിലെ രണ്ടാം യൂണിറ്റാണ് വൃത്തങ്ങള്‍ (Circles). ഒരു വൃത്തത്തിലെ കേന്ദ്രകോണ്‍, ഒരു ചാപം മറുചാപത്തിലുണ്ടാക്കുന്ന കോണും കേന്ദ്രകോണും തമ്മിലുള്ള ബന്ധം, ഒരേ വൃത്തഖണ്ഡത്തിലെ കോണുകള്‍, ചക്രീയ ചതുര്‍ഭുജം, ചക്രീയ ചതുര്‍ഭുജത്തിലെ എതിര്‍കോണുകള്‍ അനുപൂരകങ്ങള്‍, ഒരു വൃത്തത്തിനകത്ത് കൂട്ടിമുട്ടുന്ന രണ്ടു ഞാണുകളുടെ അളവുകള്‍ തമ്മിലുള്ള ബന്ധം, നിര്‍ദ്ദിഷ്ട ആരത്തിലുള്ള ഒരു വൃത്തത്തിനകത്ത് തന്നിരിക്കുന്ന അളവുകളുള്ള ഒരു ത്രികോണം നിര്‍മ്മിക്കുന്ന വിധം, ഒരു ത്രികോണത്തിന്റേയും ചതുര്‍ഭുജത്തിന്റേയും അതേ പരപ്പളവുള്ള ചതുര്‍ഭുജം നിര്‍മ്മിക്കുന്ന വിധം എന്നിങ്ങനെ ഈ പാഠഭാഗത്ത് നിരവധി പഠനലക്ഷ്യങ്ങളാണുള്ളത്. പത്തു മാര്‍ക്കോളം ഈ യൂണിറ്റില്‍ നിന്ന് എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ചോദിക്കാറുണ്ട്. മേല്‍പ്പറഞ്ഞ ഓരോ പഠനലക്ഷ്യത്തേയും കൂടുതല്‍ അടുത്തറിയാന്‍ ഗോപീകൃഷ്ണന്‍ സാറിന്റെ ചോദ്യങ്ങള്‍ സഹായിക്കുമെന്നു തീര്‍ച്ച.

One Word Questions from Unit 2
Prepared by Gopikrishnan.V.K
Malayalam Medium | English Medium
15 minute One word online Test for SSLC Maths Unit 1
based on the questions prepared by Gopikrishnan V.K

0 Click here to comment:

Post a Comment