Tuesday, 13 May 2014

ഒരുക്കം 2014

>> SUNDAY, APRIL 20, 2014

എസ്.എസ്.എല്‍.സി : 'സേ' പരീക്ഷ
എസ്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (ഹിയിറിങ് ഇംപയേര്‍ഡ്), ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (സ്‌പെഷ്യല്‍ സ്‌കൂള്‍), എ.എച്ച്.എസ്.എല്‍.സി പരീക്ഷ റഗുലര്‍ വിഭാഗത്തില്‍ എഴുതി ഏതെങ്കിലും രണ്ട് വിഷയങ്ങള്‍ക്ക് കുറഞ്ഞത് ഡി+ ഗ്രേഡെങ്കിലും ലഭിക്കാത്തതു കാരണം ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടാനാവാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേഡ് മെച്ചപ്പെടുത്തുന്നതിനായി നിബന്ധനകള്‍ക്ക് വിധേയമായി 'സേ' പരീക്ഷ നടത്തുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു. ബന്ധപ്പെട്ട അധ്യയനവര്‍ഷത്തില്‍ മാര്‍ച്ചില്‍ റഗുലര്‍ പരീക്ഷ എഴുതി ഏതെങ്കിലും രണ്ടു വിഷയങ്ങള്‍ക്ക് കുറഞ്ഞത് ഡി+ ഗ്രേഡെങ്കിലും ലഭിക്കാത്തതുകാരണം ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നഷ്ടപ്പെട്ടവര്‍ക്ക് മാത്രമാണ് 'സേ' പരീക്ഷ എഴുതുന്നതിന് അര്‍ഹത. രണ്ടു പേപ്പറുകള്‍ക്ക് ഐ.റ്റി. തീയറി പരീക്ഷ ഉള്‍പ്പെടെ ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങളില്‍ എഴുതാന്‍ സാധിക്കാതെ വന്ന റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്കും 'സേ' പരീക്ഷ എഴുതാം. വിദ്യാര്‍ത്ഥി പരീക്ഷ എഴുതിയ സെന്ററില്‍ അപേക്ഷ നല്‍കാം. എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലത്തിന്റെ കമ്പ്യൂട്ടര്‍ പ്രിന്റൗട്ട് ഉപയോഗിച്ച് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഗള്‍ഫ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലെ ഏതെങ്കിലും സേ പരിക്ഷാ കേന്ദ്രങ്ങളില്‍ അപേക്ഷിക്കാം. 'സേ' പരീക്ഷയ്ക്ക് പുനര്‍ മൂല്യനിര്‍ണ്ണയം അനുവദിക്കില്ല. മാര്‍ച്ചിലെ പൊതുപരീക്ഷയില്‍ പരീക്ഷാര്‍ത്ഥിത്വം റദ്ദുചെയ്തവര്‍ക്ക് പരീക്ഷയ്ക്ക് അര്‍ഹതയില്ല. ബന്ധപ്പെട്ട അധ്യയന വര്‍ഷത്തിലെ മാര്‍ച്ചിലെ പൊതുപരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തവരില്‍ അപകടം, ഗുരുതരമായ രോഗം, പിതാവ്/മാതാവ്/സഹോദരങ്ങള്‍ എന്നിവരുടെ മരണം എന്നീ കാരണങ്ങളാല്‍ പരീക്ഷയെഴുതാനോ പൂര്‍ത്തിയാക്കാനോ കഴിയാത്തവരുണ്ടെങ്കില്‍ രണ്ടില്‍ കൂടുതല്‍ പേപ്പര്‍ എഴുതുന്നതിന് അനുവാദമുണ്ടായിരിക്കും. ഇതിനായി വില്ലേജ് ഓഫീസര്‍/അംഗീകൃത ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. 'സേ' പരീക്ഷയ്ക്ക് ഒരു വിഷയത്തിന് നൂറ് രൂപാ നിരക്കില്‍ ഫീസ് ഈടാക്കും. 

സേ പരീക്ഷയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും 28 വരെ അപേക്ഷിക്കാം
എസ്. എസ്.എല്‍.സി. പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടാനാവാതെ പോയ വിദ്യാര്‍ത്ഥികള്‍ക്കായി മെയ് 12 മുതല്‍ 17 വരെ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ സേ പരീക്ഷ നടത്തും. മെയ് അവസാന വാരം ഫലപ്രഖ്യാപനവുമുണ്ടാകും. ഈ വര്‍ഷം പൊതുപരീക്ഷ എഴുതിയ സ്‌കൂളില്‍ തന്നെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഏപ്രില്‍ 28 വരെ അപേക്ഷ സ്വീകരിക്കും. എസ്.എസ്.എല്‍.സി, എസ്. എസ്.എല്‍.സി. (എച്ച്.ഐ), ടി. എച്ച് .എസ്. എല്‍. സി, ടി. എച്ച്. എസ്. എല്‍. സി. (എച്ച് .ഐ), എ. എച്ച്. എസ്. എല്‍. സി പരീക്ഷയില്‍ യോഗ്യത നേടാനാവാത്തവര്‍ക്കായാണ് സേ പരീക്ഷ നടത്തുന്നത്. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പി എന്നിവയ്ക്കായി ഏപ്രില്‍ 24 മുതല്‍ 28 ഉച്ചയ്ക്ക് ഒന്നുവരെ ഓണ്‍ലൈനായി അപേക്ഷ നല്കാം. ഇതേ അപേക്ഷയുടെ പ്രിന്റ് ഔട്ടും ഫീസും അതത് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് 28 ന് വൈകിട്ട് നാലിന് മുമ്പ് നല്കുകയും വേണം. പുനര്‍മൂല്യ നിര്‍ണയത്തിന് 400 രൂപയും ഫോട്ടോകോപ്പിക്ക് 200 രൂപയും സൂക്ഷ്മ പരിശോധനക്ക് 50 രൂപയും ആണ് പേപ്പര്‍ ഒന്നിന് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. പുനര്‍മൂല്യ നിര്‍ണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലവും ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പിയും മെയ് 31 ന് മുമ്പ് നല്കും. പുനര്‍മൂല്യ നിര്‍ണയത്തിലും സൂക്ഷ്മപരിശോധനയിലും ഗ്രേഡ് വ്യത്യാസം ലഭിച്ചാല്‍ പരീക്ഷാ ഭവന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. 

സേ പരീക്ഷ മേയ് 12 മുതൽ
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടാത്ത റഗുലർ വിദ്യാർത്ഥികൾക്ക് മേയ് 12 മുതൽ 17 വരെ 'സേ' പരീക്ഷ നടത്തും. ഇതിനുള്ള പ്രത്യേക വിജ്ഞാപനം പരീക്ഷാഭവൻ ഉടൻ പുറത്തിറക്കും. വിദ്യാർത്ഥികൾ പൊതുപരീക്ഷയെഴുതിയ സ്കൂളിൽ തന്നെ ഏപ്രിൽ 24 മുതൽ 28 വരെ 'സേ' പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഫീസും ഗ്രേഡ് വ്യക്തമാക്കുന്ന പ്രിന്റ് ഔട്ട് സഹിതം എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ കേന്ദ്രത്തിലെ ഹെഡ്മാസ്റ്റർക്ക് അപേക്ഷ നൽകണം. ഫലം മേയ് അവസാനം പ്രസിദ്ധീകരിക്കും. 


പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് എന്നും ഉപകാരപ്രദമാകുന്ന ഒരു മെറ്റീരിയലാണ് വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന ഒരുക്കം. ഈ അധ്യയന വര്‍ഷത്തെ (2014) എല്ലാ വിഷയങ്ങളുടേയും ഒരുക്കം പ്രസിദ്ധീകരിച്ചു. താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ നിന്നും വിവിധ വിഷയങ്ങളുടെ പഠന സഹായികള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം. ഒപ്പം നിങ്ങളുടെ സംശയങ്ങള്‍ ചുവടെ കമന്റായി ചോദിക്കുകയും ചെയ്യാം. 

Malayalam 

English Answers (Prepared byJohnson.T.P, Thekkekara Sir)

Hindi

Sanskrit

Arabic

Urdu

Social Science

Physics

Chemistry

Biology

Mathematics


ഒരുക്കം 2013

0 Click here to comment:

Post a Comment