HOME

Monday, 26 May 2014

Plus One SINGLE WINDOW ADMISSIONS - 2014

>> SUNDAY, MAY 25, 2014

ഏകജാലക പ്ലസ്‌വണ്‍ പ്രവേശന നടപടികളാരംഭിക്കുകയാണല്ലോ? കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇക്കാര്യത്തിലുള്ള സംശയങ്ങളും ആശങ്കകളുമൊക്കെ പങ്കുവെയ്ക്കുവാനും പതിവുപോലെ മാത്‌സ് ബ്ലോഗ് അവസരമൊരുക്കുന്നു. അപേക്ഷാഫോമിന്റെ മാതൃകയും പ്രോസ്പെക്ടസുമെല്ലാം പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. ഇത്തവണയും ഓണ്‍ലൈനായും അപേക്ഷാഫോം പൂരിപ്പിച്ചുമെല്ലാം അപേക്ഷിക്കാന്‍ സംവിധാനമുണ്ട്. ഓണ്‍ലൈനിലാണ് അപേക്ഷിക്കുന്നതെങ്കില്‍ വിവരങ്ങള്‍ സമര്‍പ്പിച്ച ശേഷം ലഭിക്കുന്ന അപേക്ഷാഫോമിന്റെ പ്രിന്റൗട്ട് ജില്ലയിലെ ഏതെങ്കിലും ഒരു ഹയര്‍സെക്കന്ററി സ്ക്കൂളില്‍ നല്‍കേണ്ടതാണ്. അതേക്കുറിച്ചെല്ലാം ചുവടെ പറഞ്ഞിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്ന മുറയ്ക്ക്, ഈ പോസ്റ്റ് സമ്പുഷ്ടമാക്കുന്നതാണ്.

പ്ലസ് വണ്ണിന് എങ്ങിനെയെല്ലാം അപേക്ഷിക്കാം?
  • ഇന്റര്‍നെറ്റ് വഴി അപേക്ഷിക്കാം.
  • അപേക്ഷാ ഫോം പൂരിപ്പിച്ചു നല്‍കി അപേക്ഷിക്കാം.

അപേക്ഷകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒരു വിദ്യാര്‍ത്ഥി ഒരു ജില്ലയിലേക്ക് ഒരു അപേക്ഷ മാത്രമേ സമര്‍പ്പിക്കാവൂ. ഒരു വിദ്യാര്‍ഥിക്ക് ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിക്കണമെന്നുണ്ടെങ്കില്‍ ഓരോ ജില്ലയിലേക്കും വേണ്ടി പ്രത്യേകം അപേക്ഷകള്‍ അതത് ജില്ലകളില്‍ നല്‍കണം. ഇത് ഓണ്‍ലൈനായും അപേക്ഷാഫോമിലൂടെയും ചെയ്യാം.

അപേക്ഷാഫോം എവിടെ നിന്നു ലഭിക്കും?
ജൂണ്‍ ആദ്യ ആഴ്ചയോടെ പ്രിന്റു ചെയ്ത അപേക്ഷാഫോമും പ്രോസ്പെക്‌ടസും ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ നിന്നും ലഭിക്കുന്നതാണ്. ജൂണ്‍ ആദ്യ വാരത്തോടെ മാത്രമേ ഇത് ലഭ്യമാകൂ. അതുകൊണ്ടു തന്നെ ഓണ്‍ലൈനായി അപേക്ഷിക്കുന്നതാകും ഉചിതമെന്നു തോന്നുന്നു.

ഓണ്‍ലൈന്‍ അപേക്ഷിക്കുന്നതെങ്ങനെ?
സംസ്ഥാനത്തെ സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ഏകജാലക സംവിധാനത്തിലൂടെയുളള പ്ലസ് വണ്‍ പ്രവേശനത്തിനായുളള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നവാനുളള സൗകര്യം മെയ് 26 മുതല്‍അഡ്മിഷന്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതെങ്ങനെയെന്ന് ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് മനസ്സിലാക്കാം.

How to Apply Online

അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റൗട്ടിന്റെ കോപ്പിയില്‍ നിര്‍ദ്ദിഷ്ട സ്ഥാനത്ത് വിദ്യാര്‍ത്ഥിയും രക്ഷകര്‍ത്താവും ഒപ്പ് വച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധരേഖകള്‍ സഹിതം ബന്ധപ്പെട്ട ജില്ലയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാളിന് വെരിഫിക്കേഷനായി സമര്‍പ്പിക്കണം. സമര്‍പ്പിക്കുന്ന സമയത്ത് അപേക്ഷാ ഫീസായ 25 രൂപ അടക്കണം.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി
അപേക്ഷകള്‍ ഓണ്‍ലൈനായും തുടര്‍ന്ന് വെരിഫിക്കേഷനായി സ്‌കൂളിലും സമര്‍പ്പിക്കേണ്ടഅവസാന തീയതി ജൂണ്‍ 12. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയാത്തവര്‍ക്കായി അപേക്ഷ ഫാറവും പ്രോസ്‌പെക്ടസും പ്രിന്റ് ചെയ്ത് ജൂണ്‍ ആദ്യവാരത്തോടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും ലഭ്യമാക്കും. 

CBSEക്കാരോട്
സി ബി എസ് ഇ പത്താം തരം പാസായവര്‍ CBSE യുടെ ബോര്‍ഡ് തല പരീക്ഷ എഴുതിയവരാകണമെന്ന് നിബന്ധനയുണ്ട്. സി.ബി.എസ്.ഇയില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ ബോര്‍ഡ് പരീക്ഷയാണെഴുതിയത് എന്നത് വ്യക്തമാക്കുന്നതിനായി അമ്പത് രൂപയുടെ മുദ്രപത്രത്തില്‍ നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം (Annexure VIII) തയ്യാറാക്കി അപേക്ഷയോടൊപ്പം സമര്‍പ്പിക്കാന്‍ മറക്കരുത്.

അപേക്ഷസമര്‍പ്പിച്ച ശേഷം ശ്രദ്ധിക്കേണ്ട കാര്യം
ഓണ്‍ലൈന്‍ അപേക്ഷ അന്തിമമായി സമര്‍പ്പിക്കുന്നതിനുമുമ്പ്, എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. സമര്‍പ്പിച്ച് പ്രിന്റെടുത്തതിനുശേഷമാണ്, എന്തെങ്കിലും തെറ്റ് കണ്ടെത്തുന്നതെങ്കില്‍, പ്രിന്റും അനുബന്ധരേഖകളും സമര്‍പ്പിക്കുന്ന സ്കൂളിലെ പ്രിന്‍സിപ്പലിനെ രേഖാമൂലം അറിയിക്കുക. അവര്‍ തിരുത്തിക്കൊള്ളും. അപേക്ഷഫോറം സമര്‍പ്പിക്കുമ്പോള്‍ സ്കൂളില്‍ നിന്നും ഒപ്പും സീലും വെച്ച് തിരികെ നല്‍കുന്ന Acknowledgement Slip പ്രവേശനനടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ സൂക്ഷിച്ചു വെക്കേണ്ടതാണ്. 

സ്പോര്‍ട്സ് ക്വാട്ടയിലെ അപേക്ഷ എങ്ങനെ?
2014 മെയ് 26 മുതല്‍ ജൂണ്‍ 5 വരെയാണ് സ്പോര്‍ട്സ് ക്വാട്ടയില്‍ അപേക്ഷിക്കാനുള്ള സമയം. കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ വെബ്സൈറ്റായhttp://www.sportscouncil.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യുക. ആദ്യ രജിസ്ട്രേഷന്‍ പൂര്‍ത്തിയായ ശേഷം അപേക്ഷകര്‍ അതത് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ അപേക്ഷാഫോമിന്റെ പ്രിന്റൗട്ടും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തി വെരിഫിക്കേഷന്‍ നടത്തണം. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായാല്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന് ലഭിക്കുന്ന സ്കോര്‍ കാര്‍ഡിലെ സ്പോര്‍ട്സ് രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് ഹയര്‍ സെക്കന്ററി വെബ്സൈറ്റ് മുഖാന്തിരം സാധാരണ പോലെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. സ്പോര്‍ട്സ് ക്വാട്ടയില്‍ രജിസ്റ്റര്‍ ചെയ്ത കായിക താരങ്ങള്‍ക്ക് ജനറല്‍ ക്വാട്ടയില്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിന് തടസ്സമില്ല. ഒന്നാം ഘട്ട സ്പോര്‍ട്സ് അലോട്മെന്റ് ജൂണ്‍ 24 നും അവസാന അലോട്മെന്റ് ജൂണ്‍ 30 നും നടക്കും. അലോട്മെന്റ് ലഭിച്ചാലുടന്‍ സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്നും ലഭിച്ച സ്കോര്‍ കാര്‍ഡും ഒറിജിനല്‍ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുമായി അലോട്മെന്റ് ലഭിച്ച സ്ക്കൂള്‍ പ്രിന്‍സിപ്പാളിനു മുന്നില്‍ നേരിട്ടു ഹാജരായി പ്രവേശനം നേടാന്‍ കഴിയും.

Sports Council Press Release

സ്പോര്‍ട്സ് കൗണ്‍സിലിന്റെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ട വിധം

പ്രധാന തീയതികള്‍
അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാനദിവസം: 12/06/2014
ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്ന ദിവസം :23/06/2014
ആദ്യ അലോട്ട്മെന്റ് :30/06/2014
ക്ലാസുകള്‍ ആരംഭിക്കുന്നത് : 14/07/2014.

Important Downloads

PROSPECTUS

How to Apply Online?

Instruction for viewing Last Rank


Sample Filled up form 

Filled form for Plus One Admission - 2013

Click here to Apply for Plus One Course

ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അഡ്മിഷന്‍ വെബ്‌സൈറ്റില്‍ നോക്കി ഉറപ്പു വരുത്താന്‍ മറക്കല്ലേ...

About followers

Followers are people who are interested in your blog. Readers can become a followers by either following your blog via your Google Friend Connect Following gadget, or by adding your blog's URL to their Reading List.
If your blog is connected to a Google+ page or profile, readers who are on Google+ can follow your blog with the Google+ Following gadget, which lets them add your page or profile to their circles. You can learn more about your followers by clicking on their image.

Saturday, 17 May 2014

TDS Certificate (Form 16) Download ചെയ്യാം

>> THURSDAY, MAY 15, 2014

2014 ജൂലൈ 31 ന് മുമ്പായി ഓരോ വ്യക്തിയും ഇന്‍കംടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ടല്ലോ. TDS Certificate (Form 16) ലെ വിവരങ്ങള്‍ അനുസരിച്ചായിരിക്കും ഇന്‍കംടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്. ഈപ്പറഞ്ഞ TDS Certificate അല്ലെങ്കില്‍ Form 16 എവിടെ നിന്നാണ് ലഭിക്കുക? ഇത് ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ കഴിയുന്നത് അതത് സ്ഥാപനമേലധികാരികള്‍ക്ക് മാത്രമാണ്. ഒരു ജീവനക്കാരന് TDS Certificate നല്‍കാതിരുന്നാല്‍ ഒരു ദിവസത്തേക്ക് 100 രൂപ നിരക്കില്‍ പരമാവധി അയാളില്‍ നിന്നും കുറച്ച ടാക്സ് DDO യില്‍ Penalty ഈടാക്കാമെന്നാണത്രേ ആദായനികുതി നിയമം അനുശാസിക്കുന്നത്. ഈ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തതായി കണ്ടില്ലെങ്കില്‍പ്പോലും DDOയില്‍ നിന്നും പിഴ ഈടാക്കുമത്രേ. ഇതേക്കുറിച്ചറിയുന്നതിനും TRACES ല്‍ നിന്നും മേല്‍പ്പറഞ്ഞ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നതിനെപ്പറ്റിയുമുള്ള ലേഖനം തയ്യാറാക്കിയിരിക്കുന്നത് എരമംഗലം കെ.സി.എ.എല്‍.പി.എസിലെ ഹെഡ്മാസ്റ്ററായ ടി.കെ സുധീര്‍കുമാര്‍ സാറാണ്. 

Tuesday, 13 May 2014

ഗണിതപാഠശാലയിലേയ്ക്ക് സ്വാഗതം

>> MONDAY, MAY 12, 2014


മഹത്തായ ഒരു സംരഭത്തിന്റെ പ്രചാരകരാകാന്‍ മാത്സ്ബ്ലോഗിന് സാധിച്ചതില്‍ അഭീമാനമുണ്ട് . കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ IRTC യില്‍വെച്ച് നടത്തിയ രണ്ടുദിവസത്തെ ഗണിതശാസ്ത്ര സെമിനാറിലായിരുന്നു ഇങ്ങനെ ഒരാശയം രൂപം കൊണ്ടത് . കണക്ക് ഇഷ്ടപ്പെടുന്ന ഏവര്‍ക്കും പ്രവേശനം ലഭിക്കുമെന്ന പ്രത്യേകത ഈ പാഠശാലയ്ക്കുണ്ട് .പ്രൈമറി ഹൈസ്ക്കൂള്‍ തലങ്ങളില്‍ കണക്കുപഠിപ്പിക്കുന്നവര്‍ക്കും , അധ്യാപകപരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും എന്നുവേണ്ട തല്പരരായ വിദ്യാര്‍ത്ഥികള്‍ക്കുപോലും പ്രായവ്യത്യാസമില്ലാതെ പാഠശാലയില്‍ അംഗമാകാം . കേരളത്തിലെ ഗണിതശാസ്ത്ര പാഠപുസ്ത കമ്മിറ്റി ചെയര്‍മാനായ ഡോ ഇ.കൃഷ്ണനാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത് .പാലക്കാട് ഡയറ്റിലെ ഗണിതാദ്ധ്യാപകന്‍ ശ്രീ നാരായണനുണ്ണി സാര്‍ കോര്‍ഡിനേറ്ററാണ് . ഗണിതാദ്ധ്യാപകരുടെ ഒരു കൂട്ടായ്മയായി ഈ സംരംഭത്തെ വളര്‍ത്തിയെടുക്കാന്‍ നമുക്ക് ശ്രമിക്കാം 

അധ്യാപനത്തിന്റെ കാണാപ്പുറങ്ങള്‍ : ഒരു അനുഭവ സാക്ഷ്യം

>> TUESDAY, MAY 6, 2014

കംപ്യൂട്ടറില്‍, അട്ടപ്പാടി എന്ന പേരു നല്‍കിയിട്ടുള്ള ഫോള്‍ഡറിലെ ഫോട്ടോകള്‍ വേഗത്തില്‍ സ്ക്രോള്‍ ചെയ്തുനോക്കുന്നതിനിടയില്‍ ലക്ഷ്മിയുടെയും അപ്പായുടെയും ഫോട്ടോകളില്‍ കണ്ണുകളുടക്കി. വെള്ള ഷര്‍ട്ടും മറൂണ്‍ പാവാടയും ചേര്‍ന്ന യൂണിഫോമിനൊപ്പം ഒരു പച്ച ഷാള്‍ (എന്റെ റൂംമേറ്റ് കൊടുത്തത്) കഴുത്തിലൂടെ മുന്നോട്ടിട്ട്, രണ്ടുപുറവും മെടഞ്ഞ് റിബണ്‍ കൊണ്ടു കെട്ടിയ കോലന്‍മുടിയില്‍ കനകാബരപ്പൂ ചൂടി, ചിരിച്ചുകൊണ്ട് ഞങ്ങളുടെ കോര്‍ട്ടേഴ്സിനു മുന്നിലെ ഇലകൊഴിഞ്ഞ മരത്തിനു മുന്‍പില്‍ ലക്ഷ്മിയും അപ്പാവും. സംതൃപ്തി സ്ഫുരിക്കുന്ന മുഖത്തിന്റെ ഉടമയായ അയാള്‍ ഒരു യോഗിയെ ഓര്‍മ്മിപ്പിക്കുന്നു. 

SAMPOORNA വഴി ടി.സി നല്‍കലും
അഡ്‌മിഷന്‍ നടത്തലും

>> FRIDAY, MAY 2, 2014

ഈ അധ്യയന വര്‍ഷം മുതല്‍ വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഴുവന്‍ സമ്പൂര്‍ണ വഴിയാണ് ചെയ്യേണ്ടതെന്ന 2014 ഏപ്രില്‍ 25 ലെ ഡി.പി.എ സര്‍ക്കുലര്‍ ഏവരും കണ്ടിരിക്കുമല്ലോ. ഇതോടെ സമ്പൂര്‍ണയില്‍ നിന്ന് ടി.സി പ്രിന്റു ചെയ്യുന്നതിനെക്കുറിച്ചും ടി.സിയുമായി വരുന്ന കുട്ടിയെ സമ്പൂര്‍ണ വഴി അഡ്മിറ്റ് ചെയ്യുന്നതിനെക്കുറിച്ചുമുള്ള പോസ്റ്റ് പബ്ളിഷ് ചെയ്യണമെന്ന് ചില അധ്യാപകര്‍ ആവശ്യപ്പെടുകയുണ്ടായി. വലിയ സാങ്കേതിക പരിജ്ഞാനമൊന്നുമില്ലാതെ തന്നെ ഈ പ്രവര്‍ത്തനം എളുപ്പത്തില്‍ നമുക്കു ചെയ്യാനാകും. ടി.സി ജനറേറ്റ് ചെയ്യുന്ന സിസ്റ്റത്തില്‍ പ്രിന്റര്‍ ഇല്ലെങ്കില്‍ അവ പി.ഡി.എഫ് ആക്കിയ ശേഷം മറ്റൊരു സിസ്റ്റത്തില്‍ നിന്നും പ്രിന്റ് എടുത്താല്‍ മതിയാകും. ഇതേക്കുറിച്ചുള്ള പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത് തൃശൂര്‍ പൂങ്കുന്നം ജി.എച്ച്.എസ്.എസിലെ ഭാമ ടീച്ചറാണ്. ടി.സി ജനറേറ്റ് ചെയ്യുമ്പോള്‍ നിങ്ങള്‍ അഭിമുഖീകരിക്കുന്ന അല്ലെങ്കില്‍ അഭിമുഖീകരിച്ച പ്രശ്നങ്ങള്‍ കമന്റു ചെയ്യുമല്ലോ. അവ മറ്റ് അധ്യാപകര്‍ക്കു കൂടി സഹായകമാകും. ടി.സി ജനറേറ്റ് ചെയ്യുന്നതിന്റെയും സമ്പൂര്‍ണവഴി അഡ്മിഷന്‍ നടത്തുന്നതിന്റേയും സ്റ്റെപ്പുകള്‍ ചുവടെ നല്‍കിയിരിക്കുന്നു.

SCHOOL CODE UNIFICATION

>> TUESDAY, APRIL 29, 2014

ഈ വരുന്ന അധ്യയനവര്‍ഷം മുതല്‍, സംസ്ഥാനത്തെ എല്‍പി,യുപി,ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളുകളുടെ (ഗവ.,എയ്ഡഡ്,അണ്‍എയ്ഡഡ്- റെക്കഗ്‌നൈസ്ഡ്...) സ്റ്റേറ്റ് കോഡുകള്‍ യുണീക്ക് നമ്പറായി മാറ്റുന്നതിനുള്ള, ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അതോടൊപ്പം തന്നെ, ഈ സ്റ്റേറ്റ് കോഡ്, ദേശീയതലത്തില്‍ അനുവദിച്ചിട്ടുള്ള U-DISE(Unified District Information System for Education) കോഡുമായി ലിങ്ക് ചെയ്യേണ്ടതും അനിവാര്യമായി വന്നിരിക്കുകയാണ്. ജൂണ്‍ മുതല്‍, സ്കൂളിന്റെ ലറ്റര്‍പാഡിലും, സീലിലും മറ്റും ഈ രണ്ട് നമ്പറുകളും കാണിച്ചിരിക്കണമെന്നും, എല്ലാ വകുപ്പുതല ആശയവിനിമയങ്ങളിലും രണ്ടുകോഡുകളും രേഖപ്പെടുത്തിയിരിക്കണമെന്നും വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശിക്കുന്നുണ്ട്. സ്റ്റേറ്റ് കോഡ്, ദേശീയതലത്തില്‍ അനുവദിച്ചിട്ടുള്ള UDISE കോഡുമായി ലിങ്ക് ചെയ്യുന്നതിന്നായി എന്തെല്ലാം കാര്യങ്ങളാണ്, ഓരോ സ്കൂളും ചെയ്യേണ്ടതെന്ന് നമുക്ക് നോക്കാം. 

ഒരുക്കം 2014

>> SUNDAY, APRIL 20, 2014

എസ്.എസ്.എല്‍.സി : 'സേ' പരീക്ഷ
എസ്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (ഹിയിറിങ് ഇംപയേര്‍ഡ്), ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (സ്‌പെഷ്യല്‍ സ്‌കൂള്‍), എ.എച്ച്.എസ്.എല്‍.സി പരീക്ഷ റഗുലര്‍ വിഭാഗത്തില്‍ എഴുതി ഏതെങ്കിലും രണ്ട് വിഷയങ്ങള്‍ക്ക് കുറഞ്ഞത് ഡി+ ഗ്രേഡെങ്കിലും ലഭിക്കാത്തതു കാരണം ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടാനാവാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേഡ് മെച്ചപ്പെടുത്തുന്നതിനായി നിബന്ധനകള്‍ക്ക് വിധേയമായി 'സേ' പരീക്ഷ നടത്തുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു. ബന്ധപ്പെട്ട അധ്യയനവര്‍ഷത്തില്‍ മാര്‍ച്ചില്‍ റഗുലര്‍ പരീക്ഷ എഴുതി ഏതെങ്കിലും രണ്ടു വിഷയങ്ങള്‍ക്ക് കുറഞ്ഞത് ഡി+ ഗ്രേഡെങ്കിലും ലഭിക്കാത്തതുകാരണം ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നഷ്ടപ്പെട്ടവര്‍ക്ക് മാത്രമാണ് 'സേ' പരീക്ഷ എഴുതുന്നതിന് അര്‍ഹത. രണ്ടു പേപ്പറുകള്‍ക്ക് ഐ.റ്റി. തീയറി പരീക്ഷ ഉള്‍പ്പെടെ ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങളില്‍ എഴുതാന്‍ സാധിക്കാതെ വന്ന റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്കും 'സേ' പരീക്ഷ എഴുതാം. വിദ്യാര്‍ത്ഥി പരീക്ഷ എഴുതിയ സെന്ററില്‍ അപേക്ഷ നല്‍കാം. എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലത്തിന്റെ കമ്പ്യൂട്ടര്‍ പ്രിന്റൗട്ട് ഉപയോഗിച്ച് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഗള്‍ഫ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലെ ഏതെങ്കിലും സേ പരിക്ഷാ കേന്ദ്രങ്ങളില്‍ അപേക്ഷിക്കാം. 'സേ' പരീക്ഷയ്ക്ക് പുനര്‍ മൂല്യനിര്‍ണ്ണയം അനുവദിക്കില്ല. മാര്‍ച്ചിലെ പൊതുപരീക്ഷയില്‍ പരീക്ഷാര്‍ത്ഥിത്വം റദ്ദുചെയ്തവര്‍ക്ക് പരീക്ഷയ്ക്ക് അര്‍ഹതയില്ല. ബന്ധപ്പെട്ട അധ്യയന വര്‍ഷത്തിലെ മാര്‍ച്ചിലെ പൊതുപരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തവരില്‍ അപകടം, ഗുരുതരമായ രോഗം, പിതാവ്/മാതാവ്/സഹോദരങ്ങള്‍ എന്നിവരുടെ മരണം എന്നീ കാരണങ്ങളാല്‍ പരീക്ഷയെഴുതാനോ പൂര്‍ത്തിയാക്കാനോ കഴിയാത്തവരുണ്ടെങ്കില്‍ രണ്ടില്‍ കൂടുതല്‍ പേപ്പര്‍ എഴുതുന്നതിന് അനുവാദമുണ്ടായിരിക്കും. ഇതിനായി വില്ലേജ് ഓഫീസര്‍/അംഗീകൃത ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. 'സേ' പരീക്ഷയ്ക്ക് ഒരു വിഷയത്തിന് നൂറ് രൂപാ നിരക്കില്‍ ഫീസ് ഈടാക്കും.