HOME

Saturday, 1 March 2014

Maths blog orukkam hindi

മാത്സ് ബ്ലോഗ് ഒരുക്കം - ഹിന്ദി

>> SATURDAY, MARCH 1, 2014

നിസ്വാര്‍ത്ഥമായ ഒരു സേവനമാണ് അധ്യാപനം. അതില്‍ എന്റേത് നിന്റേത് എന്ന ഭാവത്തിനു സ്ഥാനമില്ല. വിദ്യാഭ്യാസ സംബന്ധമായ ബ്ലോഗുകളെല്ലാം ആത്യന്തികമായി ലക്ഷ്യം വയ്ക്കുന്നത് വിദ്യാര്‍ത്ഥികളുടെ മികച്ച വിജയമാണ്. അതു തങ്ങളിലൂടെ മാത്രമാവണമെന്ന വാശി നമ്മള്‍ ബൂലോകവാസികള്‍ക്കൊന്നും ഇല്ല താനും.. അതിരുകള്‍ മായ്ച്ചു കൊണ്ടുള്ള ഒരു കൂടിച്ചേരലിന് നാമിവിടെ സാക്ഷ്യം വഹിക്കുകയാണ്. ഇന്റര്‍നെറ്റിന്റെ ഗുണവശങ്ങള്‍ക്കുള്ള മികച്ച ഉദാഹരമാണ് ഈ അപൂര്‍വ സംഗമം. ഹിന്ദിസഭ കൊട്ടാരക്കരഹിന്ദി വേദി മലപ്പുറംചിരാഗ് കണ്ണൂര്‍എന്നീ മൂന്നു ബ്ലോഗുകള്‍ ഒത്തു ചേര്‍ന്ന് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും ഹിന്ദി അധ്യാപകര്‍ക്കും വേണ്ടി നാല്‍പ്പത്തിരണ്ടു പേജുള്ള आसरा എന്നു പേരുള്ള ഒരു പഠനസഹായി ഒരുക്കിയിരിക്കുകയാണ്. കൊല്ലം കൊട്ടാരക്കര സദാനന്ദപുരം ജി.എച്ച്.എസ്.എസിലെ ജി.സോമശേഖരന്‍ സാറും മലപ്പുറം താനൂര്‍ ദേവധാര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ ജയ്ദീപ് സാറും കണ്ണൂര്‍ കടന്നപ്പള്ളി സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ രവി സാറും ആണ് മേല്‍പ്പറഞ്ഞ മൂന്നു ബ്ലോഗുകള്‍ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഈ പഠനസഹായിയുടെ ഗുണമേന്മയെക്കുറിച്ച് പറയേണ്ടതില്ലല്ലോ. മാത്‌സ് ബ്ലോഗുമായി സഹകരിക്കാന് ഇവര്‍ പ്രകടിപ്പിച്ച താല്പര്യത്തിന് ആദ്യമേ നന്ദി രേഖപ്പെടുത്തട്ടെ.. ഒപ്പം ബ്ലോഗിന്റെ സന്ദര്‍ശകര്‍ക്കായി സമഗ്രമായ ഒരു ഹിന്ദി പഠനസഹായി ഒരുക്കാന്‍ അവസരം ലഭിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തോടെ ഈ പഠനസഹായി നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു. ചുവടെയുള്ള ലിങ്കില്‍ നിന്നും ഇത് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

ഹിന്ദി പരീക്ഷ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഈ പഠനസഹായിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. കഴിഞ്ഞ രണ്ട് ടേമുകളിലെ ചോദ്യപ്പേപ്പറുകളെ അടിസ്ഥാനമാക്കി വിശദമായൊരു വിശകലനമാണ് ആദ്യഭാഗത്ത്. വിശകലനത്തിനൊപ്പം തന്നെ നാല് യൂണിറ്റുകളിലേയും ചോദ്യശേഖരവുമുണ്ട്. ഗദ്യവും പദ്യവുമായി പാഠപുസ്തകത്തിന് പുറത്തു നിന്നുള്ള ചോദ്യങ്ങളും ഒട്ടേറെ വ്യാകരണ ചോദ്യമാതൃകകളും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. ചുവടെയുള്ള ലിങ്കില്‍ നിന്നും ആസരാ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. 
Click here for Hindi Notes
ഇവ വായിച്ചു നോക്കി അഭിപ്രായങ്ങള്‍ എഴുതാന്‍ അധ്യാപകരോടും വിദ്യാര്‍ത്ഥികളോടും അഭ്യര്‍ത്ഥിക്കുന്നു. എങ്കില്‍ മാത്രമേ ഇത്തരം പഠനസഹായികള്‍ തയ്യാറാക്കുന്നവര്‍ക്ക് തുടര്‍ന്നും ഇത്തരം സംരംഭങ്ങളിലേര്‍പ്പെടാന്‍ താല്പര്യമുണ്ടാകുകയുള്ളുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

No comments:

Post a Comment