HOME

Tuesday, 11 February 2014

SSLC 2014- Revision Series - Chemistry


എസ്എസ്എല്‍സി ഒരുക്കത്തിന്റെ Maths ഇംഗ്ലീഷ് വേര്‍ഷന്‍ ‍വായനക്കാര്‍ ഡൗണ്‍ലോഡ് ചെയ്തതിന് കയ്യും കണക്കുമില്ല! നന്ദി പറഞ്ഞുകൊണ്ടുള്ള ഫോണ്‍കോളുകളും മെയിലുകളും കമന്റുകളും എണ്ണിയാലൊടുങ്ങില്ല.അനുമോദനങ്ങള്‍ എല്ലാം, നമ്മുടെ പുതിയ ടീം അംഗങ്ങള്‍ക്ക് പകുത്തുനല്‍കുന്നു. 
പക്ഷേ, ആവശ്യങ്ങള്‍ അവസാനിക്കുന്നില്ല. മറ്റുവിഷയങ്ങളുടെ ഇംഗ്ലീഷ് വേര്‍ഷനെവിടെയെന്നാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം!എന്തായാലും അടുത്തതവണ ഈ ടീമൊന്ന് വിപുലീകരിച്ച്, ഒരുക്കം പ്രസിദ്ധീകരിച്ചയുടനെതന്നെ, എല്ലാ വിഷയങ്ങളുടേയും ഇംഗ്ലീഷ് വേര്‍ഷന്‍ പ്രസിദ്ധീകരിക്കാമെന്ന് തോന്നുന്നു.
2013 ലെ കെമിസ്ട്രി ഒരുക്കം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റുകയും, കൂടുതല്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്ത് അയച്ചുതന്നിരിക്കുന്നത്, ഒരു ഹെഡ്‌മാസ്റ്ററാണ്! മലപ്പുറം ജില്ലയിലെ കടമ്പോട് പന്തല്ലൂര്‍ ഹയര്‍സെക്കന്ററി സ്കൂളിലെ രാജീവന്‍ സാര്‍.വ്യാഴാഴ്ച കെമിസ്ട്രിയുടെ മോഡല്‍ പരീക്ഷയായതുകൊണ്ട് ഉടനേതന്നെ ഇത് പ്രസിദ്ധീകരിക്കുകയാണ്. കമന്റുകള്‍ക്ക് പിശുക്കു കാണിക്കില്ലല്ലോ..? 
Click here to download Chemistry Orukkam 2013(English Version)

No comments:

Post a Comment