മെച്ചപ്പെട്ട
തുടര്‍മൂല്യനിര്‍ണ്ണയ മാര്‍ക്കും, പ്രാക്ടിക്കല്‍ സ്ക്കോറും നേടിയ
കുട്ടികള്‍ക്ക് A+ ഉറപ്പാക്കുന്നതിന് ഐ.ടി തിയറിയുടെ മാര്‍ക്ക് വളരെ
നിര്‍ണ്ണായകമാണ്. പത്തുമാര്‍ക്കിന്റെ പരീക്ഷയ്ക്ക് കിട്ടുന്ന അര
മാര്‍ക്കിന്റെ ചോദ്യം എണ്‍പതില്‍ കിട്ടുന്ന നാലുമാര്‍ക്ക് ചോദ്യത്തിന്
സമാനമാണ്. പ്രത്യേകിച്ച് ഗ്രേഡിങ്ങ് സംവിധാനത്തില്‍. ഇന്നത്തെ പോസ്റ്റ്
തിയറിയ്ക്ക് ഉയര്‍ന്ന മാര്‍ക്ക് ഉറപ്പിക്കാന്‍ വേണ്ടിയുള്ളതാണ്. കുളത്തുപുഴ
ഗവ. ടെക്ക്നിക്കല്‍ സ്ക്കൂളിലെ അധ്യാപകനും കൊല്ലം മാര്‍ത്തോമ കോളേജിലെ
M.Sc (Information Technology) വിദ്യാര്‍ഥിയുമായ അനു സാര്‍ തയ്യാറാക്കിയ
പി.ഡി.എഫ് പഠന വിഭവം കുട്ടികള്‍ക്ക് പ്രയോജനകരമായിരിക്കും. മാത്രമല്ല,
മാത്സ് ബ്ലോഗില്‍ത്തന്നെ ഐ. ടി പരീക്ഷയുമായി ബന്ധപ്പെട്ട ധാരാളം
പഠനവിഭവങ്ങള്‍ പലപ്പോഴായി പോസ്റ്റ് ചെയ്തിട്ടുള്ളതാണ്. അവയെല്ലാം
പുനഃപ്രസിദ്ധീകരിക്കുന്നു.(പരീക്ഷ കഴിഞ്ഞതോടെ 2011 മാര്‍ച്ചിലെ ഐടി പരീക്ഷാ
ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി പോസ്റ്റ് അപ്ഡേറ്റ് ചെയ്തിരിക്കുന്നു) SSLC 2011 IT Question Paper
No comments:
Post a Comment